ജനപ്രിയമായ റിയലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. ഇത് സംബന്ധുച്ചുള്ള അറിയിപ്പ് ഷോയുടെ അണിയറ പ്രവർത്തകർ നൽകി കഴിഞ്ഞു. മോഹൻലാൽ തന്നെയാണ് അഞ്ചാം സീസണിന്റെ അവതാരകൻ. ഭാരതി എയടെല്ലാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിടുന്നത്.
ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങും ഇത്തവണയുണ്ട്. എപ്പിസോഡുകൾ ഏഷ്യനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറിൽ എപ്പിസോഡുകൾ കാണാനും സാധിക്കും. അതോടൊപ്പം ഷോയുടെ പ്രൊമോ ഷൂട്ടിങ് രാജസ്ഥാനിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ALSO READ : Bigg Boss Season 5 : 'ബിഗ് ബോസിൽ നിന്നും എന്നെ വിളിച്ചു; പക്ഷെ ഞാൻ പോയാൽ...' : ബിനു അടിമാലി
ആരാകും ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലേക്കുള്ള മത്സരാർഥികൾ?
ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പാല സജി, കഴിഞ്ഞ സീസണിലെ താരമായ റോബിന്റെ കാമുകി ആരതി പൊടി, സീരിയൽ താരം ആലീസ് ക്രിസ്റ്റി, ശ്രീലക്ഷ്മി അറക്കൽ, ഗായത്രി സുരേഷ്, ഹെലൻ ഓഫ് സ്പാർട്ട എന്നിവർ ഇത്തവത്തെ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ നടൻ ബിൻ അടിമാലിക്കും ബിഗ് ബോസിൽ നിന്നും വിളി വന്നിരുന്നു. എന്നാൽ ആ വിളി താൻ വേണ്ടെന്ന് വച്ചുയെന്ന് താരം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഗ് ബോസ് നിരൂപകയും വ്ളോഗറുമായ രേവതിക്കും ബിഗ് ബോസിൽ നിന്നും വിളി വന്നിരുന്നുയെന്ന് വ്ളോഗർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഷോയുടെ ഫിനാലെയിൽ അവസാന മൂന്ന് പേരിൽ എത്തിയത് ദിൽഷയും റിയാസും ബ്ലെസ്ലിയും ആയിരുന്നു. ഏറ്റവും അവസാനമായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മൂന്നാം സ്ഥാനത്തെത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയായിരുന്നു. രണ്ടാം സ്ഥാനം ബ്ലേസ്ലിയും സ്വന്തമാക്കിയിരുന്നു. നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന റെക്കോർഡും ഈ വിജയത്തിലൂടെ ദിൽഷ പ്രസന്നൻ സ്വന്തമാക്കിയിരുന്നു. റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു.