എവിക്ഷൻ റൗണ്ട് പ്രതീക്ഷിച്ച് ബിഗ്ബോസ് വീട്ടിലിരുന്നവർക്ക് ഒടുവിൽ കിട്ടിയത് ഒരു കിടിലൻ തല്ലുമാല. എലിമിനേഷൻ റൗണ്ടിൽ എയ്ഞ്ചലിൻ പുറത്തായെന്നായിരുന്നു പല എൻറർടെയിൻമെൻറ് വെബ്സൈറ്റുകളും ആദ്യം പുറത്ത് വിട്ട വാർത്ത. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഇതൊന്നുമുണ്ടായിരുന്നില്ല.
ഈസ്റ്റർദിന എപ്പിസോഡ് എന്ന നിലയിൽ മത്സരാർഥികൾക്ക് കൊടുത്ത ടാസ്കിൽ അഖിൽ മാരാർ തെറി വിളിച്ചു എന്ന് പറഞ്ഞതിൽ തുടങ്ങിയ പ്രശ്നം ബിഗ് ബോസ് വീട്ടിലെ ഭൂകമ്പങ്ങൾക്കാണ് തുടക്കമിട്ടത്. അടി റെനീഷയും മാരാരും, മാരാരും സാഗറും, സാഗറും ഷിജുവും ദേവുവും അഞ്ജൂസും എന്ന നിലയിലേക്ക് എത്തി.
തെറി വിളിച്ചതിന് രണ്ടാമതും മാരാർ സോറി പറയണമെന്ന് പലരും ആവശ്യപ്പെട്ടതും അമ്മുമ്മയെ പറഞ്ഞു എന്നുള്ളതുമാണ് പ്രശ്നങ്ങളെ രൂക്ഷമാക്കിയത്. എന്തായാലും ക്യാപ്റ്റൻസി ബാൻറ് ഏറ്റെടുക്കാൻ സാഗർ തയ്യാറായില്ല. റെനീഷയുടെ പെർഫോമൻസും റിയാക്ഷനുകളും ഇതിൽ വളരെ പ്രധാനമാണ്.
വളരെ രൂക്ഷമായാണ് റെനീഷ മാരാരുടെ പ്രസ്താവനകളോട് പ്രതികരിച്ചത്. ഇതോടെ ബിഗ്ബോസ് വീട്ടിലെ ഫയർ ബ്രാൻറ് ഫെയിമുകളായി അഖിൽ മാരാർ, റെനീഷ, സാഗർ എന്നിവരാവുരകയാണെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ചർച്ച.
ദാരിദ്രത്തിലേക്ക് ബിഗ് ബോസ് വീട്
ബിഗ് ബോസ് വീട്ടിലെ ഭക്ഷണ സാധനങ്ങൾ ഒന്നൊന്നായി തീരുകയാണ്. അരിയും പച്ചക്കറികളും കുറവാണെന്ന് ഷിജു വ്യക്തമാക്കി കഴിഞ്ഞു. സാധനങ്ങൾ ഒന്നൊന്നായി കുറയുകയാണ്. ഇനി പുതിയ റേഷൻ എത്തിയാൽ മാത്രമെ ഇതിന് പരിഹാരമാകൂ. സംഭവം എന്തായാലും പ്രശ്നത്തിലേക്കും സമ്മർദ്ദത്തിലേക്കുമാണ് ബിഗ് ബോസ് വീട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് മറ്റ് പ്രശ്നത്തിലേക്ക് നീങ്ങുമോ എന്ന് കണ്ടിരിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...