Bigg Boss Season 4: ബി​ഗ് ബോസ് സീസൺ 4ൽ ആദ്യ എലിമിനേഷൻ ഇന്നുണ്ടാകുമോ? പുറത്താകുക ആരൊക്കെ?

സീസൺ 4ലെ ആദ്യ ക്യാപ്റ്റൻ അശ്വിന്‍ വിജയ് ആണ്. ക്യാപ്റ്റൻ ഒഴികെ മറ്റ് 16 മത്സരാർഥികളും നോമനേഷൻ ലിസ്റ്റിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 05:58 AM IST
  • ബി​ഗ് ബോസ് പ്രഖ്യാപിച്ച നോമിനേഷൻ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിംഗ്.
  • നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന അഞ്ച് പേർ സുരക്ഷിതരാണെന്ന് ഇന്നലെ (ഏപ്രിൽ 2) സംപ്രേഷണം ചെയ്ത ആദ്യ വാരാന്ത്യ എപ്പിസോഡിൽ അവതാരകനായെത്തിയ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.
  • സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവരാണ് എലിമിനേഷനിൽ നിന്ന് സെയ്ഫ് ആയത്.
Bigg Boss Season 4: ബി​ഗ് ബോസ് സീസൺ 4ൽ ആദ്യ എലിമിനേഷൻ ഇന്നുണ്ടാകുമോ? പുറത്താകുക ആരൊക്കെ?

ബി​ഗ് ബോസ് മലയാളം സീസൺ 4 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ആദ്യ എലിമിനേഷനിലേക്ക് കടക്കുകയാണ് എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ആദ്യ വാരാന്ത്യ എപ്പിസോഡ് അവസാനിച്ചപ്പോൾ ഈ സീസണിലെ ആദ്യത്തെ എലിമിനേഷൻ ഇന്നുണ്ടായേക്കും എന്ന സൂചന നൽകുന്ന പ്രോമോ ഉണ്ടായിരുന്നു. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആദ്യ വാരം തന്നെ എലിമിനേഷന്‍ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 

സീസൺ 4ലെ ആദ്യ ക്യാപ്റ്റൻ അശ്വിന്‍ വിജയ് ആണ്. ക്യാപ്റ്റൻ ഒഴികെ മറ്റ് 16 മത്സരാർഥികളും നോമനേഷൻ ലിസ്റ്റിലുണ്ട്. ഇത് ഇവർ പരസ്പരം നോമിനേറ്റ് ചെയ്തതല്ല. ബി​ഗ് ബോസ് പ്രഖ്യാപിച്ചതാണ്. ബി​ഗ് ബോസ് പ്രഖ്യാപിച്ച ഈ നോമിനേഷൻ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിംഗ്. നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന അഞ്ച് പേർ സുരക്ഷിതരാണെന്ന് ഇന്നലെ (ഏപ്രിൽ 2) സംപ്രേഷണം ചെയ്ത ആദ്യ വാരാന്ത്യ എപ്പിസോഡിൽ അവതാരകനായെത്തിയ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവരാണ് എലിമിനേഷനിൽ നിന്ന് സെയ്ഫ് ആയത്. സീസണിലെ ആദ്യ എലിമിനേഷൻ ഇന്ന് നടക്കാനാണ് സാധ്യത.

അഞ്ച് മത്സരാർഥികൾ സേഫ് ആയതോടെ ഇനി 11 പേരാണ് നോമിനേഷന്‍ ലിസ്റ്റിലുള്ളത്. നവീന്‍ അറയ്ക്കല്‍, ലക്ഷ്‍മി പ്രിയ, ജാനകി സുധീര്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, അഖില്‍ ബി എസ്, നിമിഷ, റോണ്‍സണ്‍ വിന്‍സെന്‍റ്, അപര്‍ണ്ണ മള്‍ബറി, ദില്‍ഷ പ്രസന്നന്‍ എന്നിവരാണ് ലിസ്റ്റിലുള്ള ബാക്കി മത്സരാർഥികൾ. ഇവരിൽ ഒരാൾ അല്ലെങ്കിൽ ഒന്നിലധികം പേർ എലിമിനേഷനിൽ പുറത്തായേക്കും. അത് ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബി​ഗ് ബോസ് പ്രേക്ഷകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News