Bigg Boss Malayalam Season 4: ആരാധകർക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സർപ്രൈസ്; റോബിനും അശ്വിനും അപര്‍ണയും കണ്ടുമുട്ടിയപ്പോൾ

തന്റെ ബി​ഗ് ബോസ് സുഹൃത്തുക്കൾക്ക് റോബിൻ ഒരു സർപ്രൈസ് നൽകി. അപർണ മൾബറി, അശ്വിൻ എന്നിവർക്കാണ് റോബിൻ സർപ്രൈസ് നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 12:04 PM IST
  • പുറത്തിറങ്ങിയ ശേഷം തന്റെ ആരാധകരെ കാണുന്നതിന്റെയും അഭിമുഖങ്ങളുടെയും തിരക്കിലായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ.
  • അതിനിടെ തന്റെ ബി​ഗ് ബോസ് സുഹൃത്തുക്കൾക്ക് റോബിൻ ഒരു സർപ്രൈസ് നൽകി.
  • അപർണ മൾബറി, അശ്വിൻ എന്നിവർക്കാണ് റോബിൻ സർപ്രൈസ് നൽകിയത്.
Bigg Boss Malayalam Season 4: ആരാധകർക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സർപ്രൈസ്; റോബിനും അശ്വിനും അപര്‍ണയും കണ്ടുമുട്ടിയപ്പോൾ

ബിഗ് ബോസ് മലയാളം സീസണ്‍ 4 100ാം ദിവസത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. വിജയി ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മറ്റ് സീസണുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ സംഭവ ബഹുലമായ ഒരു സീസൺ ആയിരുന്നു ഇത്തവണത്തേത്. ആരാധകരെ എല്ലാം സങ്കടത്തിലാക്കി ഡോ. റോബിൻ രാധാകൃഷ്ണനെ ബി​ഗ് ബോസിൽ നിന്നും ഇജക്ട് ചെയ്തതും ജാസ്മിൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തതും ഒക്കെയായി നിരവധി ട്വിസ്റ്റുകൾ സീസൺ 4ൽ ഉണ്ടായി. ബി​ഗ് ബോസ് വിജയി ആകാനുള്ള കടുത്ത മത്സരത്തിലാണ് നിലവിലുള്ള ഓരോ മത്സരാർഥിയും. 

ബി​ഗ് ബോസിൽ നിന്ന് പുറത്തായ ശേഷവും ആ വീട്ടിലെ സംസാര വിഷയം റോബിനും ജാസ്മിനും തന്നെയാണ്. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിലെ മത്സരാർഥികൾ എല്ലാവരും സൗഹൃദം തുടരുന്നത് അവർ ഓരോരുത്തരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നമുക്ക് വ്യക്തമാണ്. നവീൻ അറയ്ക്കൽ, ഡെയ്സി, നിമിഷ, ജാസ്മിൻ, അപർണ, അശ്വിൻ തുടങ്ങിയവർ യാത്രകൾ മറ്റും പോകുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ കാണാം.

Also Read: Dr. Robin Radhakrishnan: 'അന്ന് പൊട്ടിക്കരഞ്ഞു'; തന്റെ കട്ട ആരാധികയെ കാണാൻ ഡോ. റോബിനെത്തി

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aparna Mulberry English ടീച്ചർ (@invertedcoconut)

പുറത്തിറങ്ങിയ ശേഷം തന്റെ ആരാധകരെ കാണുന്നതിന്റെയും അഭിമുഖങ്ങളുടെയും തിരക്കിലായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. അതിനിടെ തന്റെ ബി​ഗ് ബോസ് സുഹൃത്തുക്കൾക്ക് റോബിൻ ഒരു സർപ്രൈസ് നൽകി. അപർണ മൾബറി, അശ്വിൻ എന്നിവർക്കാണ് റോബിൻ സർപ്രൈസ് നൽകിയത്. ബി​ഗ് ബോസ് ഹൗസിൽ എത്ര വഴക്കിട്ടാലും പുറത്ത് തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്നതാണ് ഇവർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ. ആദ്യം റോബിൻ അപർണയ്ക്ക് സർപ്രൈസ് നൽകുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് റോബിനെ കണ്ട് സന്തോഷിക്കുന്ന അശ്വിനെയും വീഡിയോയിൽ കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News