Mullaperiyar Dam : 'മുല്ലപ്പെരിയാറിൽ എനിക്ക് ടെൻഷനുണ്ട്, സുരക്ഷയ്ക്ക് നടപടിയെടുക്കണം'; ഇപി ജയരാജനോട് ഡോ. റോബിൻ

Dr Robin on Mullaperiyar Dam : ന്യുയോർക്ക് ടൈംസ് പുറത്ത് വിട്ട പഠനത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമല്ലാത്ത ഡാമുകളുടെ പട്ടികയിൽ മുല്ലപ്പെരിയാറിനെ ഉൾപ്പെടുത്തിയിരുന്നു. ഇത് മുൻനിർത്തിയാണ് ഡോ റോബിൻ തന്റെ ആവശ്യം ഉന്നയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 09:28 AM IST
  • കൊച്ചിയിൽ വെച്ച് നടന്ന ബിസിനെസ് കേരള അവാർഡ്ദാന ചടങ്ങിലാണ് ഡോ. റോബിൻ തന്റെ ആവശ്യം എൽഡിഎഫ് കൺവീനറോടെ അറിയിച്ചത്.
Mullaperiyar Dam : 'മുല്ലപ്പെരിയാറിൽ എനിക്ക് ടെൻഷനുണ്ട്, സുരക്ഷയ്ക്ക് നടപടിയെടുക്കണം'; ഇപി ജയരാജനോട് ഡോ. റോബിൻ

കൊച്ചി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സർക്കാർ നടപടിയെടുക്കണമെന്ന് ബിഗ് ബോസ് മലയാളം ഫെയിം ഡോ. റോബിൻ രാധാകൃഷ്ണൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനോടാണ് റിയാലിറ്റി ഷോ താരം തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ബിസിനെസ് കേരള അവാർഡ്ദാന ചടങ്ങിലാണ് ഡോ. റോബിൻ തന്റെ ആവശ്യം എൽഡിഎഫ് കൺവീനറോടെ അറിയിച്ചത്.

വിദേശ പഠനങ്ങളിൽ മുല്ലപ്പെരിയാർ ഒട്ടും സുരക്ഷിതമല്ലെന്ന് അറിഞ്ഞു. അതിൽ തനിക്ക് ആശങ്കയുണ്ട്. ഡാം തകർന്നാൽ മധ്യകേരളത്തിലെ ജില്ലകൾ എല്ലാം ഇല്ലാതെയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗം വന്ന് ചികിത്സിപ്പിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കാൻ നോക്കുന്നതാണ്. അങ്ങനെ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു നടപടിയെടുത്തൂടെയെന്ന് റോബിൻ ഇപിയോട് ചോദിച്ചു.

ALSO READ : Mammootty : ജോസോ അതോ ബിലാലോ? പുത്തൻ ലുക്കിൽ മമ്മൂട്ടി

അതേസമയം ഒരു ആശങ്കയും വേണ്ട കേരളം സുരക്ഷിതമാണെന്ന് ഇപി ജയരാജൻ ഡോ. റോബിന് മറുപടി നൽകി. ഇവിടെ ഇടതുപക്ഷ സർക്കാരുണ്ട് പൂർണമായി അവരിൽ വിശ്വസിക്കുക. ഒരു കുഴപ്പവും കേരളത്തിനുണ്ടാകില്ലയെന്ന് ഇപി റോബിൻ ഉറപ്പ് നൽകി.

സംസ്ഥാനത്തെ സംരംഭകർക്കുള്ള ബിസിനെസ് കേരള പുരസ്കാരദാന ചടങ്ങിലാണ് റോബിൻ ഇക്കാര്യം ആവശ്യപ്പെട്ടത്. റോബിൻ പ്രതിശ്രുത വധു ആരതി പൊടിക്കൊപ്പം അവാർഡ് വാങ്ങാനെത്തിയപ്പോഴാണ് മുല്ലപ്പെരിയാർ വിഷത്തിൽ റോബിൻ തന്റെ ആശങ്ക പങ്കുവെച്ചത്. ആരാതിയുടെ പൊടീസ് ബൊട്ടീക്ക് എന്ന സംരംഭത്തിനാണ് ബിസിനെസ് 
കേരള പുരസ്കാരം ലഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News