Bigg Boss Malayalam Season 4 Finale : ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എവിക്ഷൻ പൂർത്തിയായി. കോമഡി ചലച്ചിത്ര താരം സൂരജ് തേലക്കാടും നടി ധന്യ മേരി വർഗീസുമാണ് പുറത്തായത്. സീസണിലെ ആറാം സ്ഥാനം സൂരജിനും ധന്യയ്ക്ക് അഞ്ചാം സ്ഥാനവുമാണ്. ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, റിയാസ് സലീം എന്നിവാരണ് മത്സരത്തിൽ തുടരുന്ന ബാക്കി മത്സരാർഥികൾ.
മത്സരാർഥികളെ എല്ലാ കണ്ണു കെട്ടി ബിഗ് ബോസ് വീടിന്റെ ഒരോ മൂലയ്ക്കും കൊണ്ട് നിറുത്തുകയായിരുന്നു. തുടർന്ന് സൂരജിനെ ഷോയുടെ അണിയറ പ്രവർത്തകരെത്തി കൺഫെഷൻ റൂമിലൂടെ ബിഗ് ബോസ് വീടിന്റെ പുറത്തേക്കെത്തിച്ചു. സേഫ് സോണിൽ കളിച്ചെത്തിയ താരം എന്ന് തുടങ്ങിയ വിമർശനങ്ങൾ അതിജീവിച്ചാണ് സൂരജ് ബിഗ് ബോസ് സീസൺ നാലിന്റെ ഫിനാലെ വരെയെത്തിയത്.
ALSO READ : Bigg Boss Malayalam 4:തൊടരുത് എന്ന് ഒറ്റ വാചകത്തിൽ തീർക്കാം, ദിൽഷ കൊടുക്കുന്നത് തെറ്റായ സന്ദേശം-ആര്യ
സ്വന്തം വിധി തീരുമാനിക്കുക എന്ന പോലെയായിരുന്നു ധന്യയുടെ പുറത്താകൾ. ധന്യ ലിവർ വലിച്ചപ്പോൾ തന്റെ മുഖമുള്ള ഡമ്മി താഴേക്ക് പതിച്ചപ്പോൾ ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ അഞ്ചാം സ്ഥാനക്കാരിയായി. സേഫ് ഗെയിം കളിക്കുന്നു എന്ന് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മത്സരാർഥിയും കൂടിയാണ് ധന്യ മേരി വർഗീസ്.
അതേസമയം ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർഥികൾക്ക് പിന്തുണ അറിയിക്കാനുള്ള വോട്ടിങ് നടപടികൾ അവസാനിച്ചു. രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിങ് രേഖപ്പെടുത്താൻ സാധിച്ചിരുന്നത്.
വിജയിയെ തീരുമാനിക്കുന്നത് എങ്ങനെ?
പ്രേക്ഷകരാണ് വിധി കർത്താവ്. ബിഗ് ബോസ് നിശ്ചിയിച്ചിരിക്കുന്ന സമയത്ത് ലഭിക്കുന്ന വോട്ട് നിലയ്ക്കനുസരിച്ചാണ് ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ
വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെല്ലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.