Bhool Bhulaiyaa 2 OTT : ഭൂൽ ഭുലയ്യ 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടി നെറ്റ്ഫ്ലിക്സ്; ഒടിടി റിലീസ് ഉടൻ

Bhool Bhulaiyaa 2 OTT Release Date : 2022 മെയ് 20 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 06:25 PM IST
  • ചിത്രം ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • 2022 മെയ് 20 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.
  • ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്‌മീയാണ്.
Bhool Bhulaiyaa 2 OTT :  ഭൂൽ ഭുലയ്യ 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടി നെറ്റ്ഫ്ലിക്സ്; ഒടിടി റിലീസ് ഉടൻ

മുംബൈ  : കാർത്തിക് ആര്യൻ കേന്ദ്ര  കഥാപാത്രങ്ങളായി എത്തിയ ചിത്രം  ഭൂൽ ഭുലയ്യ 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടി. ചിത്രം ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 മെയ് 20 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.  1993 ൽ പുറത്തിറങ്ങിയ  മണിച്ചിത്രത്താഴ്  പല ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 2007 ൽ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. അക്ഷയ് കുമാർ, വിദ്യാബാലൻ, ഷിനെയ് അഹൂജ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു.

ALSO READ: മാടമ്പള്ളിയിലെ ആ ചിത്തരോഗി വീണ്ടുമെത്തുന്നു...! ബോളിവുഡിൽ മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം

 ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്‌മീയാണ്. അനീസ് ബസ്മി, ഭൂഷൺ കുമാർ, കൃഷ്ണകുമാർ, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. 200 കോടിയോളം രൂപയുടെ കളക്ഷൻ ഇതിനോടകം ചിത്രം നേടി കഴിഞ്ഞു. ബോക്സ് ഓഫീസിൽ ജുറാസിക് വേൾഡ് ഡൊമിനിയൻ, സാമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളെ കടത്തി വെട്ടാൻ   ഭൂൽ ഭുലയ്യ 2 ന് സാധിച്ചിരുന്നു. തബു, കാർത്തിക് ആര്യൻ, കിയാര അദ്വാനി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News