ബിനു പപ്പുവും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഭാരത സർക്കസ്. ചിത്രം ഒടിടിയിലെത്തുന്നു. സിംപ്ലി സൗത്തിൽ മെയ് 26 മുതൽ ചിത്രം സ്ട്രീം ചെയ്യും. ബിനു പപ്പുവിന്റെ മകളുടെ ഫോണിൽ വരുന്ന ഒരു വാട്ട്സ്ആപ്പ് മെസ്സേജും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വിജയം നേടിയില്ല. സോഹൻ സീനുലാലാണ് ചിത്രം സംവിധാനം ചെയ്തത്.
മുഹാദ് വെമ്പായത്തിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിച്ചത്. 'അടവുകൾ അവസാനിക്കുന്നില്ല' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ബിനു കുര്യൻ ആണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീത സംവിധാനം നിർവഹിച്ചത് ബിജിപാൽ ആണ്.
Uncover the truth, this Friday.#BharathaCircus, streaming on Simply South from May 26 worldwide, excluding India. pic.twitter.com/KH7SbIptLn
— Simply South (@SimplySouthApp) May 22, 2023
എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.
'ഡബിൾസ്' എന്ന സിനിമയിലൂടെയാണ് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായത്. 2016ൽ വന്യം എന്ന സിനിമയ്ക്ക് ശേഷം സോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സോഹൻ അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, എന്നീ സിനിമകളിലും സോഹൻ സീനുലാൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...