Bermuda Movie : മിനി ഫിംഗർ ഡാൻസുമായി ഷെയ്ൻ നിഗം; ബെർമുഡ ഉടൻ തിയേറ്ററുകളിലേക്ക്

Bermuda Movie Update : ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമാണ് ബെർമുഡ. 

Written by - Zee Malayalam News Desk | Last Updated : Nov 5, 2022, 11:50 AM IST
  • ഒരു ചെറിയ മരം, അതിൽ ഒരു വലിയ മരം , അതാണ് എന്റെ മനം എന്ന ഡയലോഗോട് കൂടിയാണ് മിനി ഫിംഗർ ഡാൻസ് പുറത്തുവിട്ടിരിക്കുന്നത്.
  • ചിത്രം നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമാണ് ബെർമുഡ.
Bermuda Movie : മിനി ഫിംഗർ ഡാൻസുമായി ഷെയ്ൻ നിഗം; ബെർമുഡ ഉടൻ തിയേറ്ററുകളിലേക്ക്

ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ബെർമുഡയിലെ മിനി ഫിംഗർ ഡാൻസ് പുറത്തുവിട്ടു. ഒരു ചെറിയ മരം, അതിൽ ഒരു വലിയ മരം , അതാണ് എന്റെ മനം എന്ന ഡയലോഗോട് കൂടിയാണ് മിനി ഫിംഗർ ഡാൻസ് പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമാണ് ബെർമുഡ. വലിയതാരനിരയുള്ള  ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. 

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്.

ALSO READ : റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം -വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബർ 11ന് തീയേറ്ററുകളിൽ

മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News