Beeshma Parvam: "കൊച്ചീല് പഞ്ഞിക്കിടുക ന്ന് പറഞ്ഞാൽ എന്താന്ന് അറിയുമോ ശിവൻ കുട്ടിക്ക്"- ത്രില്ലടിപ്പിച്ച് ഭീഷ്മ പർവ്വം ട്രെയിലർ

14 വർഷങ്ങൾക്ക് ശേഷമുള്ള അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 12:23 PM IST
  • 14 വർഷങ്ങൾക്ക് ശേഷമുള്ള അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ട്
  • കൊച്ചി ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഭീഷ്മ പർവ്വത്തിൻറെ ചിത്രീകരണം
  • അമൽ നീരദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്
Beeshma Parvam: "കൊച്ചീല് പഞ്ഞിക്കിടുക ന്ന് പറഞ്ഞാൽ എന്താന്ന് അറിയുമോ ശിവൻ കുട്ടിക്ക്"- ത്രില്ലടിപ്പിച്ച് ഭീഷ്മ പർവ്വം ട്രെയിലർ

മമ്മൂട്ടിയുടെ ഗംഭീര ഡയലോഗ് ഇൻട്രോയുമായി ഭീഷ്മ പർവ്വത്തിൻറെ ട്രെയിലർ റിലീസായി. മാസ് ആക്ഷ്ൻ സീക്വസുകളടക്കം 1.54 സെക്കൻറാണ്  ട്രെയിലർ വീഡിയോയുടെ ദൈർഘ്യം. കഴിഞ്ഞ ദിവസം റിലീസായ ട്രെയിലർ ഇതിനോടകം 1 മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. രവി ശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്ന് ഒരുക്കുന്ന തിരക്കഥയിൽ സംഗീതം നൽകിയിരിക്കുന്നത് സുശിൻ ശ്യാമാണ്. അമൽ നീരദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്..

മമ്മൂട്ടിയെ കൂടാതെ നാദിയ മൊയ്തു, സൌബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,ഫർഹാൻ ഫാസിൽ,ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്,സുദേവ് നായർ,മാല പാർവ്വതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

14 വർഷങ്ങൾക്ക് ശേഷമുള്ള അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചി ആലപ്പുഴ എന്നിവിടങ്ങളിലാണ് ഭീഷ്മ പർവ്വത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News