'ഇതാണ് എന്‍റെ യഥാര്‍ത്ഥ സൗന്ദര്യം' മേക്കപ്പില്ലാതെ വീഡിയോ പോസ്റ്റ് ചെയ്ത് നടി Parvathy Thiruvoth

മലയാള  ചലച്ചിത്ര തരാം പാര്‍വതി തിരുവോത്ത് എന്നും വ്യത്യസ്തയാണ്...   മലയാള സിനിമയില്‍ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാര്‍വതി... 

Last Updated : Dec 8, 2020, 09:53 PM IST
  • തന്‍റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാര്‍വതി പങ്കുവെച്ചിരിക്കുകയാണ് താരം.
  • തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോ ഏറെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'ഇതാണ് എന്‍റെ യഥാര്‍ത്ഥ സൗന്ദര്യം'  മേക്കപ്പില്ലാതെ വീഡിയോ പോസ്റ്റ് ചെയ്ത് നടി Parvathy Thiruvoth

മലയാള  ചലച്ചിത്ര തരാം പാര്‍വതി തിരുവോത്ത് എന്നും വ്യത്യസ്തയാണ്...   മലയാള സിനിമയില്‍ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാര്‍വതി... 

തനിക്ക് ശരിയെന്ന് തോന്നുന്നത്  വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.  ഇടവേള ബാബുവിന്‍റെ  ചില പ്രസ്താവനകളുടെ പേരില്‍ താരം അമ്മ സംഘടനയില്‍ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. മ‌ലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാര്‍വതിയെ ( Parvathy Thiruvoth) വിശേഷിപ്പിക്കുന്നത്. 

എന്നാല്‍,   ഇപ്പോള്‍ പാര്‍വതി തന്‍റെ ഒരു വീഡിയോ പങ്കുവച്ചാണ്  ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്.  ഇന്നത്തെക്കാലത്ത് മേക്കപ്പില്ലാതെ പ്രേക്ഷകരുടെ മുന്‍പില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെടാറില്ല. ആ അവസരത്തിലാണ്   മേക്കപ്പിടാതെ മുഖത്തെ പാടുകള്‍ ക്ലോസപ്പില്‍കാട്ടി പാര്‍വതി എത്തിയിരിയ്ക്കുന്നത്.

തന്‍റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാര്‍വതി പങ്കുവെച്ചിരിക്കുകയാണ് താരം. തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോ ഏറെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Also read: ആദി വീണ്ടും വരുന്നു? Prithvirajന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ആരാധകര്‍

മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. സാധാരണ ഗതിയില്‍ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാര്‍വതി ഉപയോഗിച്ചിട്ടില്ല.   ഇതാണ് എന്‍റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്ഷനില്‍ പറയുന്നു. 

Trending News