തല്ലുമാലയുടെ പ്രൊഡക്ഷൻസ് കമ്പനിയുടെ അടുത്ത ചിത്രം; സൗബിൻ ഷാഹിർ നായകൻ

Ayal Vaashi Movie തല്ലുമാലയുടെ രചയ്താവായ മുഹ്സിൻ പെരാരിയും ആഷിഖ് ഉസ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്

Written by - Jenish Thomas | Last Updated : Nov 4, 2022, 06:49 PM IST
  • നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
  • ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയ്താവായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തല്ലുമാലയുടെ പ്രൊഡക്ഷൻസ് കമ്പനിയുടെ അടുത്ത ചിത്രം; സൗബിൻ ഷാഹിർ നായകൻ

കൊച്ചി : 2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. 'അയൽവാശി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സൗബിൻ ഷാഹിറാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ലോക്കൽ അജണ്ടയുടെ ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയ്താവുമായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൗബിന് പുറമെ ബിനു പപ്പു, ജഗദീഷ്, ഷൈൻ ടോം ചാക്കോ, നിഖില വിമൽ, ലിജോമോൾ, നെസ്ലെൻ, ഗോകുലൻ, സ്വാതിദാസ്, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 4 Years Trailer : "നീ എന്നെ എന്തിന വേണ്ടാന്ന് വെച്ചത്"; 4 ഇയേർസ് ട്രെയ്‌ലർ പുറത്തുവിട്ടു

സജിത്ത് പുരുഷൻ, ജേക്ക്സ് ബിജോയി, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

ഈ വർഷം തിയറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് തല്ലുമാല. റിലീസായി 30 ദിവസം കൊണ്ട് ആഗോള കളക്ഷൻ 71.36 കോടി രൂപയാണ് തല്ലുമാല തിയറ്റുകളിൽ നിന്നുമാത്രം സ്വന്തമാക്കിയത്. മറ്റ് ബിസിനെസ് കളക്ഷൻ എല്ലാ കൂടിയാകുമ്പോൾ ടൊവീനോയുടെ ചിത്രം ഏകദേശം 110 കോടി അടുത്തെങ്കിലും സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി, അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News