Avatar 2 Box Office: അവതാർ-2 ഇന്ത്യയിൽ നേടിയ കളക്ഷൻ ഇത്രയുമാണ്, കണക്കുകൾ

'അവതാർ ദി വേ ഓഫ് വാട്ടർ' രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ നേടി. വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ തകർപ്പൻ വരുമാനവുമായി 'അവതാർ 2' എല്ലാവരെയും അമ്പരപ്പിച്ചെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 08:29 AM IST
  • ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ 5 മുതൽ 10 ശതമാനം വരെ വർധിച്ചിട്ടുണ്ട്
  • വാരാന്ത്യ ദിനമായ ഞായറാഴ്ച ചിത്രം 45 കോടി കടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
  • ചിത്രം ഏകദേശം 83-84 കോടിയാണ് ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത്
Avatar 2 Box Office: അവതാർ-2 ഇന്ത്യയിൽ നേടിയ കളക്ഷൻ ഇത്രയുമാണ്, കണക്കുകൾ

അവതാർ ദി വേ ഓഫ് വാട്ടർ: ഹോളിവുഡിലെ വിഖ്യാത ചിത്രം 'അവതാർ 2' ഈ ദിവസങ്ങളിൽ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബംബർ നേടിയ 'അവതാർ ദി വേ ഓഫ് വാട്ടർ' രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ നേടി. വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ തകർപ്പൻ വരുമാനവുമായി 'അവതാർ 2' എല്ലാവരെയും അമ്പരപ്പിച്ചെന്നാണ് റിപ്പോർട്ട്.

അതായത് ശനിയാഴ്ചത്തെ ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷൻ, ബോക്‌സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ജെയിംസ് കാമറൂണിന്റെ ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 42-43 ശതമാനം നേടി.'അവതാർ 2'ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ 5 മുതൽ 10 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ഓപ്പണിംഗ് വാരാന്ത്യ ദിനമായ ഞായറാഴ്ച ചിത്രം 45 കോടി കടക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

Also Read: Suriya 42: സിരുത്തൈ ശിവയുടെ ചിത്രത്തിൽ സൂര്യ ഡബിൾ റോളിൽ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

ആദ്യ ദിനം തന്നെ 'അവതാർ 2' ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 41 കോടിയാണ് നേടിയ കളക്ഷൻ .രണ്ടാം ദിനവും 'അവതാർ ദി വേ വാട്ടർ' 42-43 കോടിയോളം നേടി.രണ്ട് ദിവസം കൊണ്ട്  ജെയിംസ് കാമറൂണിന്റെ ഈ ചിത്രം ഏകദേശം 83-84 കോടിയാണ് ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത്. 

അതേസമയം ഇന്ത്യൻ ബോക്സോഫീസ് 11 മണിക്കൂർ മുൻപ് ട്വിറ്ററിൽ പുറത്ത് വിട്ട കണക്ക് പ്രകാരം രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 100 കോടിക്കു മുകളിലാണ്.എന്നാൽ ദക്ഷിണേന്ത്യൻ ഒാപ്പണിങ്ങ്സിൽ ചിത്രത്തിന് കാര്യമായി സ്വാധീനം ഉണ്ടായില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബോക്സോഫീസ് കണക്ക് ചൂണ്ടിക്കാട്ടുന്നു. ആദ്യ ദിവസത്തെ ചിത്രത്തിൻറെ കളക്ഷൻ 6 കോടി മാത്രമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News