ചെന്നൈ: സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അറ്റ്ലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ചു. താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് സംവിധായകൻ അറ്റ്ലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം ജവാൻ അടുത്തവർഷം ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഷാരൂഖ് ഖാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നു പോകുകയാണെന്നും അറ്റ്ലിയും പ്രിയയും അറിയിച്ചു. തങ്ങളുടെ ഈ സന്തോഷത്തിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും അറ്റ്ലിയും പ്രിയയും പറഞ്ഞു. 2014 ൽ ആണ് അറ്റ്ലിയും കൃഷ്ണപ്രിയയും വിവാഹിതരായത്. 2019ൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ അറ്റ്ലി സംവിധാനം നിർവഹിച്ച വിജയ് ചിത്രം ബിഗിലിന് ആയിരുന്നു.
നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിലേക്ക്; സൂചന നൽകി മമ്മൂട്ടി
കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമ തിയറ്ററുകളിലേക്ക്. ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തുമെന്ന് മമ്മൂട്ടി സൂചന നൽകി. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രം മാറ്റി കൊണ്ടാണ് ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തുന്നു എന്ന് സൂചന നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് മമ്മൂട്ടി ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി എൽജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളിൽ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദർശനം നടത്തുന്ന തിയറ്ററിന് മുന്നിൽ കാണപ്പെട്ടത്.
എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.
എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...