Kotthu Movie | വർഷങ്ങൾക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു, ഒപ്പം അസിഫ് അലിയും; കണ്ണൂരിന്റെ രാഷ്ട്രീയവുമായി കൊത്ത് സിനിമയുടെ ടീസർ പുറത്ത്

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം ചിത്രത്തിന്റെ പശ്ചാത്തലം.

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 01:32 PM IST
  • സമ്മർ ഇൻ ബത്ലേഹം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.
  • ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
  • കണ്ണൂരിന്റെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
Kotthu Movie | വർഷങ്ങൾക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു, ഒപ്പം അസിഫ് അലിയും; കണ്ണൂരിന്റെ രാഷ്ട്രീയവുമായി കൊത്ത് സിനിമയുടെ ടീസർ പുറത്ത്

കൊച്ചി : അസിഫ് അലി (Asif Ali), റോഷൻ മാത്യു (Roshan Mathew) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ (Sibi Malayil) ഒരുക്കുന്ന കൊത്ത് സിനിമയുടെ (Kotthu Movie) ടീസർ പുറത്ത്. വർഷങ്ങൾക്ക് ശേഷം സംവിധായകൻ രഞ്ജിത്തും (Director Ranjith) സിബി മലയിലും ഒന്നിക്കുന്നതും കൊത്ത് സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നൽകന്നു. സമ്മർ ഇൻ ബത്ലേഹം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. 

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രാഷട്രീയ കൊലപാതകങ്ങളും അതിന്റെ പശ്ചാത്തലവും വിശദീകരിക്കുന്ന ചിത്രമാണ് കൊത്ത് എന്ന് തോന്നിപ്പിക്കുന്ന ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്.

ALSO READ : Naradhan : വമ്പൻ റിലീസിനായി നാരദൻ ഒരുങ്ങുന്നു; റിലീസിങ് തീയതി പ്രഖ്യാപിച്ചു

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി, ഹക്കീം ഷാജഹാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : Mahaan : മാസ് ട്രെയ്‌ലറുമായി കാർത്തിക് സുബ്ബരാജ് - വിക്രം ചിത്രം മഹാൻ; റിലീസ് ഫെബ്രുവരി 10 ന്

ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. ജേക്ക്സ് ബിജോയിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായഗ്രഹകൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News