Anusree : "തലയണമന്ത്രം ഇപ്പോൾ എടുത്തിരുന്നെങ്കിൽ ഉർവ്വശി ചേച്ചിയുടെ കഥാപാത്രം എനിക്ക് തന്നേനെയെന്ന് സത്യൻ സാർ പറഞ്ഞു"; അനുശ്രീ

Anusree Latest Interview : സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് താരം പറഞ്ഞു. കൂടാതെ അദ്ദേഹത്തെ കാണുമ്പോൾ ഇക്കാര്യം  അങ്ങോട്ട് ചോദിക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 01:24 PM IST
  • സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് താരം പറഞ്ഞു.
    കൂടാതെ അദ്ദേഹത്തെ കാണുമ്പോൾ ഇക്കാര്യം അങ്ങോട്ട് ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു.
  • ഉർവ്വശിയും തന്റെ ചില പ്രത്യേകതകൾ അനുശ്രീക്ക് ഉണ്ടെന്നും, താൻ ചെയ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിരിക്കുമെന്നും പറഞ്ഞതായും താരം പറഞ്ഞു.
  • കൂടുതൽ മൂല്യങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
Anusree : "തലയണമന്ത്രം ഇപ്പോൾ എടുത്തിരുന്നെങ്കിൽ ഉർവ്വശി ചേച്ചിയുടെ കഥാപാത്രം എനിക്ക് തന്നേനെയെന്ന് സത്യൻ സാർ പറഞ്ഞു"; അനുശ്രീ

തലയണമന്ത്രം ഇപ്പോൾ എടുത്തിരുന്നെങ്കിൽ ഉർവ്വശിയുടെ കഥാപാത്രം തനിക്ക് ചെയ്യാമായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞതായി നടി അനുശ്രീ പറഞ്ഞു. തന്റെ സിനിമ മോഹങ്ങളെ കുറിച്ച് ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു താരം. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് താരം പറഞ്ഞു. കൂടാതെ അദ്ദേഹത്തെ കാണുമ്പോൾ ഇക്കാര്യം  അങ്ങോട്ട് ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. ഉർവ്വശിയും തന്റെ ചില പ്രത്യേകതകൾ അനുശ്രീക്ക് ഉണ്ടെന്നും, താൻ ചെയ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിരിക്കുമെന്നും പറഞ്ഞതായും താരം പറഞ്ഞു. കൂടുതൽ മൂല്യങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

അതേസമയം അനുശ്രീ തന്റെ പുതിയ സിനിമയായ താരയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിൽ ജൂഡ് ആന്റണിയാണ് നായകനായി എത്തുന്നത്.  ദെസ്വിൻ പ്രേം  സംവിധാനം ചെയ്യുന്ന താരയിൽ അനുശ്രീയുടെ ഭർത്താവിൻറെ വേഷത്തിലാണ് ജൂഡ് എത്തുന്നത്. അഭിനയിച്ച മറ്റ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് താരയിൽ ജൂഡിൻറേത്. അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട്  എൻറർടെയിൻമെൻറ്സ്, എന്നിവയുടെ ബാനറിലാണ് ചിത്രം എത്തുന്നത്.

ALSO READ: Sreevidya Mullachery : നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരനെ പരിചയപ്പെടുത്തിയത് വ്ളോഗിലൂടെ

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.   'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍  'ശിവ'യായി സനല്‍ അമൻ എത്തുന്നു. കൊച്ചി, ചെന്നൈ,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയായ 'താര'  ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ജെബിൻ ജെ. ബി, പ്രഭ ജോസഫ് എന്നിവരാണ് താരയുടെ നിർമ്മാതാക്കൾ. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ പി  എം. സംവിധായകൻറെ തന്നെ കഥയ്ക്കും തിരക്കഥയ്ക്കും കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News