Neethi Movie: നീതി നിക്ഷേധിക്കപ്പെട്ട മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി 'നീതി' നവംബർ 17ന് തിയേറ്ററുകളിലേക്ക്

Neethi Malayalam Movie: ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട മൂന്ന് വിഭാഗങ്ങളുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിൽപ്പെട്ട സിനിമയാണ് നീതി. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 10:52 AM IST
  • ആൽവിൻ ക്രിയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്
  • ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നു
Neethi Movie: നീതി നിക്ഷേധിക്കപ്പെട്ട മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി 'നീതി' നവംബർ 17ന്  തിയേറ്ററുകളിലേക്ക്

ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ആൽവിൻ ക്രിയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട മൂന്ന് വിഭാഗങ്ങളുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിൽപ്പെട്ട സിനിമയാണ് നീതി. 

രാമൻകുട്ടി എന്ന കാർ ഡ്രൈവർ കുടുംബ പ്രാരാബ്ദം ഉള്ള ആളാണ് കൂടാതെ ഒരു പ്രമുഖ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമാണ്. അദ്ദേഹം ഒരു ദീർഘ ഓട്ടം പോകുകയും ആ യാത്രയിൽ വഴി തെറ്റി കാട്ടിൽ ഭൂസമരം നടക്കുന്ന സമരഭൂമിയിൽ അകപ്പെടുകയും, പിന്നീട് യാത്രയിൽ അയാൾക്ക് വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും അവർക്കിടയിലെ സംഭാഷണങ്ങളും തുടങ്ങി പൊളിറ്റിക്കൽ, മിസ്റ്ററി, ഹൊറർ ത്രില്ലർ ആണ് മുഖമറിയാത്തവൻ എന്ന സിനിമ. ഈ സിനിമയിൽ നായകന് മുഖമില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

ഗേ വിഭാഗക്കാരുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പങ്കാളിയുടെ കൂടെയുള്ള സ്വത്തവകാശം, തൊഴിലവകാശം, പരസ്പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോൾ സുപ്രീം കോടതിയിൽ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സ്വവർഗ്ഗ അനുരാഗികളുടെ വിവിധ അവകാശത്തെ പരാമർശ്ശിക്കുന്ന സിനിമയാണ് എന്നിലെ നീ. ഒരു ആക്‌സിഡന്റിനെ തുടർന്ന് കാലുകൾ തളർന്ന് കിടപ്പിലാകുന്ന ശ്യാം എന്ന ചെറുപ്പക്കാരന്റെ ഒറ്റപ്പെടലും അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സുധി എന്ന പയ്യനും അവർക്കിടയിൽ കടന്നുവരുന്ന അർജുൻ എന്ന അനുജനും, മകന്റെ പ്രണയത്തിന് ഒപ്പം നിൽക്കുന്ന അമ്മ സുനന്ദ, സഹോദരി നിഷ, ശ്യാം - സുധി പ്രണയവും അവർക്കിടയിലെ പ്രശ്നങ്ങളും കുടുംബങ്ങളുടെ ഇടപെടലുകളും തുടങ്ങി കുടുംബ പാശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഫീൽ ഗുഡ്‌ സിനിമയാണ് എന്നിലെ നീ.

ALSO READ: നാടൻ വേഷത്തിൽ തിളങ്ങി ജാൻവി കപൂർ; 'ദേവര' ഒരുങ്ങുന്നു

എൽജിബിടിക്യുവിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങൾ, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ, എന്നിവയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്റെ അമ്മ. ഒരിക്കലും പ്രസവിക്കാൻ കഴിയാത്ത അമ്മയാകാനുള്ള മോഹവുമായി നടക്കുന്ന ട്രാൻസ്‌ജെൻഡർ ആയ സിനിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരിക്കൽ പോലും പ്രസവിച്ച അമ്മയെ കണ്ടിട്ടില്ലാത്ത അമ്മയെ തേടി നടക്കുന്ന കിച്ചുട്ടൻ എന്ന 10 വയസ്സുകാരൻ കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കിച്ചുട്ടന്റെ അമ്മ എന്ന സിനിമയിൽ പറയുന്നത്. കൂടാതെ സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയ  ട്രാൻസ്മാന്റെ ജീവിതത്തിലൂടെയും ഈ സിനിമ കടന്നു പോകുന്നു. മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ട്രാൻസ് ജെൻഡേഴ്സ് അഭിനയിച്ച ചിത്രമാണിത്.

കാസർഗോഡ്കാരി കുമാരി ചാരുലത എന്ന മലയാളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഗായികയെ ചിത്രം അവതരിപ്പിക്കുന്നു. കേരളത്തിലെ ട്രാൻസ് കമ്യൂണിറ്റിക്കായി ഇതിലെ ജൽസ ഗാനം ചാരുലതയും, പാലക്കാ ട്രാൻസ് കമ്യൂണിറ്റിയുടെ അമ്മ വർഷാനന്ദിനിയും ചേർന്ന് ആലപിച്ചിരിക്കുന്നു. മഞ്ഞ നിലാ എന്ന ഗാനം ട്രാൻസ്‌ജെൻഡർ കമ്മ്യൂനിറ്റി അവരുടെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ ട്രാൻസ്‌ജെൻഡർ നായിക പാലക്കാട്ടുകാരി കുമാരി രമ്യ രമേഷ് മലയാളത്തിലെ ആദ്യ ട്രാൻസ്മെൻ നായകൻ കണ്ണൂർ സ്വദേശി ട്രാൻസ്മെൻ ആയ ബിനോയും ഈ സിനിമയിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നു.

അഞ്ച് ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്. മുരളി എസ് കുമാർ, അഖിലേഷ് എന്നിവർ രചന നിർവ്വഹിച്ച നീതി എന്ന സിനിമയിൽ  കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. "അപ്പോത്തിക്കിരി " ഫെയിം ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ചിത്രീകരണം, പാലക്കാട് - കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായി നടന്നു.

ഡി.ഒ.പി - ടി.എസ്.ബാബു. തിരക്കഥ - ബാബു അത്താണി.എഡിറ്റിംഗ് - ഷമീർ. ഗാനങ്ങൾ - മുരളി എസ് കുമാർ , അഖിലേഷ്. സംഗീതം - കൃഷ്ണപ്രസാദ്, വിഷ്ണു ദാസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനു പ്രകാശ്.പ്രൊഡക്ഷൻ കോഡിനേറ്റർ -വിവേക്, വേലായുധൻ.ചീഫ് അസോസിയേറ്റ് - അജിത്ത് സി സി. അസോസിയേറ്റ് ഡയറക്ടർ - വിനീഷ് നെന്മാറ. അസിസ്റ്റന്റ് ഡയറക്ടർ - നിരജ്ഞൻ, വിനോദ് കുന്നത്ത് പറമ്പ്.ആർട്ട് - റൗഫ് തിരൂർ. സഹായികൾ -ഉദയൻ , സക്കറിയ, റാഷിദ്. മേക്കപ്പ് - എയർപോർട്ട് ബാബു. കോസ്റ്റ്യൂം ഡിസൈൻ - ഉണ്ണിമായ. കോറിയോഗ്രാഫർ - അമേഷ്, രമ്യ. വിഎഫക്സ് - വൈറസ് സ്റ്റുഡിയോ. സൗണ്ട് എൻജിനിയർ - ഷോബിത്ത്.

ALSO READ: ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
 
കളറിസ്റ്റ് - ദീപക്ക് ലീലാ മീഡിയ.സൗണ്ട് എഫ് എക്സ് -ബെർലിൻ, സ്റ്റിൽ - ശിവാ സോനു , അനന്ദു. ഡ്രോൺ : മകു കോവൈ.സ്‌പ്പോട്ട് എഡിറ്റർ - ഹമീദ്. അസോസിയേറ്റ് ക്യാമറ -അനീഷ് സൂര്യ. അസിസ്റ്റന്റ് ക്യാമറാ  - ദേവൻ മോഹനൻ, നൗഷാദ്.ലൈറ്റ്സ്- സന്തോഷ് തിരുർ. പോസ്റ്റർ -ഷനീൽ കൈറ്റ്ഡിസൈൻ. സഹായികൾ -കൃഷ്ണ, രമ്യാ രമേഷ് , ജ്യോതി, പത്മാവതി,രാജു,  അജിത്, രജീഷ്, സുരേഷ്, സുദീർ, വിജി തുടങ്ങിയർ. സ്റ്റുഡിയോ-ശിവദം പാലക്കാട്, ശ്രീരാഗം തൃശൂർ, ലിലാ മീഡിയ.

ബിനോജ് കുളത്തൂർ, ടി പി കുഞ്ഞി കണ്ണൻ, ലതാ മോഹൻ,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വർഷാ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്,രജനി , ബിനോയ് , രമ്യാ , മാസ്റ്റർ ശ്രാവൺ , വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിൻ, വൈഷണവ് , അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രൻ, അനീഷ് ശ്രീധർ, കവിത, താര രാജു , അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി,സുചിത്ര ,ഉണ്ണിമായ,റീന ശാന്തൻ , ഉദയ പ്രകാശൻ , ഷാനിദാസ് , പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് , ഷിബു വെട്ടം സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News