Checkmate: ഇതുവരെ കാണാത്ത ഗെറ്റപ്പിൽ അനൂപ് മേനോൻ; ചെക്ക് മേറ്റ് തിയേറ്ററുകളിൽ, സംവിധായകൻ രതീഷ് ശേഖർ സംസാരിക്കുന്നു

Director Ratish Sekhar: മുഴുവനായി അമേരിക്കയിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് 'ചെക്ക് മേറ്റ്'. ചിത്രത്തെക്കുറിച്ച് സംവിധായകൻ രതീഷ് ശേഖർ സംസാരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 9, 2024, 02:41 PM IST
  • അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു
  • ഒരു മൈൻഡ് ​ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്
Checkmate: ഇതുവരെ കാണാത്ത ഗെറ്റപ്പിൽ അനൂപ് മേനോൻ; ചെക്ക് മേറ്റ് തിയേറ്ററുകളിൽ, സംവിധായകൻ രതീഷ് ശേഖർ സംസാരിക്കുന്നു

രതീഷ് ശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനൂപ് മേനോൻ, ലാൽ  എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ 'ചെക്ക് മേറ്റ്' തിയേറ്ററുകളിൽ. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന ചിത്രത്തിൽ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്. അമേരിക്കയിൽ മുഴുവനായി ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് 'ചെക്ക് മേറ്റ്'. ചിത്രത്തെക്കുറിച്ച് സംവിധായകൻ രതീഷ് ശേഖർ സംസാരിക്കുന്നു.

"ഒരു ആന്തോളജി വിഭാഗമായിട്ടായിരുന്നു ചിത്രം ആദ്യം തിരക്കഥയെഴുതിയിരുന്നത്. എന്നാൽ അത് മാറ്റിവെച്ച് ഒന്നാവും ഭാഗവും രണ്ടാം ഭാഗവുമായുള്ള സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ പകുതി പ്രേക്ഷകരെ കൺഫ്യൂസ് ചെയ്യുമ്പോൾ രണ്ടാം പകുതിയിൽ സംശയങ്ങളുടെ എല്ലാ പോയിന്റുകളും കണക്‌ട് ചെയ്‌ത്‌ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും ചെക്ക് മേറ്റ്. ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ." സംവിധയകാൻ രതീഷ് ശേഖറുടെ വാക്കുകൾ.

ALSO READ: ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി 'ചെക്ക് മേറ്റ്' ട്രെയിലർ

അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈൻഡ് ​ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുള്ളൊരു ഫാർമ്മ കമ്പനിയുടെ ഉടമയായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ.

ALSO READ: 'വാഴ ആന്തം' പുറത്തിറങ്ങി; ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News