ഇന്റ്സ് ഗ്ലോടൈം ഇവന്റിൽ പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ. ഐഫോൺ സീരിസ്, എയർപേഡ് 4ന്റ് പുതിയ വേരിയന്റുകൾ, പുതുക്കിയ വാച്ച് സീരീസ് 10 എന്നിവ അവതരിപ്പിച്ചു. വിഷൻ പ്രോയുടെ ഭാവി സാധ്യതകൾ അനാവരണം ചെയ്യുകയും ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ് വെയർ ലോഞ്ച് എഐ പ്രഖ്യാപിക്കുകയും ചെയ്തു.
ഐഫോൺ 16, 16 പ്ലസ് മോഡലുകൾ സെപ്റ്റംബർ 20 മുതൽ ഇന്ത്യയിൽ ലഭ്യമാകും. ഐഫോൺ 16 സീരീസ് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയെന്റുകളിൽ ഇന്ത്യയിൽ വിൽക്കും.
Read Also: ആരോപണങ്ങളിൽ കേസെടുക്കുമോ ? ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഐഫോൺ 16
ഐഫോൺ 16 അൾ്ട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് എന്നീ പുതിയ നിറങ്ങളിൽ ലഭ്യമാകും.
48MP അൾട്രാ വൈഡ് ക്യാമറ, 12MP 5X ടെലിഫോട്ടോ ക്യാമറ, 4K120 ഫ്രൈംസ് പെർ സെക്കറ്റിൽ സിനിമാറ്റിക് സ്ലോ മോഷൻ, സ്റ്റുഡിയോ ക്വാളിറ്റിയുള്ള 4 മൈക്ക്, 12MP ഫ്രണ്ട് ഷൂട്ടർ, യുഎസ്ബി ചാർജിങ് കണക്ടർ, 25W വരെ വയർലെസ് ചാർജിങ്
ഐഫോൺ പ്രോ
ഐഫോൺ പ്രോ മാക്സിൽ ഏറ്റവും മികച്ച ബാറ്ററി ലൈഫെന്ന് അവകാശപ്പെടുന്നു. എ18 പ്രോ എന്ന പുതിയ ചിപ്പിന് 6 കോർ ജിപിയിലൂടെ മികച്ച പ്രകടനം നടത്താൻ കഴിയും. ഐഫോൺ 16 പ്രോയും ആപ്പിൾ 16 പ്രോ മാക്സും എ18 പ്രോ ചിപ് സെറ്റിൽ പ്രവർത്തിക്കുന്നു.
ആപ്പിൾ ഇന്റലിജന്റ്സിനായി എ18പ്രോ ചിപ്പ്, വലിയ ഡിസ്പ്ലേ, ക്യാമറ നിയന്ത്രണം, ഗെയിമിങിനുള്ള മികച്ച ഗ്രാഫികസ്, ക്വാഡ്- പിക്സൽ സെൻസറുള്ള പുതിയ 48MP ഫ്യൂഷൻ ക്യാമറ ഫീച്ചർ തുടങ്ങി നിരവധി സവിശേഷതകളാണ് ഐഫോൺ പ്രോ മോഡലുകൾക്കുള്ളത്. സിരി സിസ്റ്റം ആപ്പുകളുമായി മെച്ചപ്പെട്ട രീതിയിൽ കൂടുതൽ സംയോജിപ്പിച്ചതായും ആപ്പിൾ അവകാശപ്പെട്ടു. 8-കോർ ന്യൂറൽ എഞ്ചിനോട് കൂടിയ പുതിയ A18 ചിപ്സെറ്റിൽ AAA ഗെയിമുകൾ വരെ മികവായി പ്രവർത്തിക്കും.
വിലകൾ
ഐഫോൺ 16: 79,900 മുതൽ
ഐഫോൺ 16 പ്ലസ്: 89,900 മുതൽ
ഐഫോൺ 16 പ്രോ: 1,19,900 മുതൽ
ഐഫോൺ 16 പ്രോ മാക്സ്: 1,44,900 മുതൽ
ആപ്പിൾ വാച്ച് സീരീസ് 10: 46,900 രൂപ
ആപ്പിൾ വാച്ച് എസ്ഇ: 24,900 രൂപ
ആപ്പിൾ വാച്ച് അൾട്രാ 2: 89,900 രൂപ
എയർപോഡ് 4: 12,900 മുതൽ
Read Also: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് കൊല്ലപ്പെട്ട നിലയിൽ
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച്, ഐഫോൺ 16 പ്രോ മാക്സിൽ 6.9 ഇഞ്ച് എന്നിങ്ങനെയാണ് ഡിസ്പ്ലേ വലുപ്പം. കൂടാതെ രണ്ട് മോഡലുകളിലും ഗ്ലാസിനെക്കാൾ രണ്ടു മടങ്ങ് കട്ടിയുള്ള സിറാമിക് ഷീൽഡ് ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നു. കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം രൂപകൽപനയിലാണ് മോഡലുകൾ എത്തുന്നത്. ആപ്പിൾ വാച്ച് സീരീസ് 10, ആപ്പിൾ വാച്ച് അൾട്രാ 2, എയർപോഡുകൾ 4 എന്നിവയും പ്രഖ്യാപിച്ചു.
USB-C ചാർജിംഗ് ഫീച്ചറോട് കൂടിയ എയർപോഡ് മാക്സ് ഹെഡ്ഫോൺസ് ഓറഞ്ച്, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നീ പുതിയ നിറങ്ങളിൽ ലഭ്യമാകും.
റോസ് ഗോൾഡ്, സിൽവർ അലുമിനിയം ഓപ്ഷനുകളിൽ ആപ്പിൾ വാച്ച് സീരീസ് 10 എത്തുമ്പോൾ പുതിയ സാറ്റിൻ ബ്ലാക്ക് ടൈറ്റാനിയം വെർഷനിലാണ് ആപ്പിൾ വാച്ച് അൾട്രാ 2 വരുന്നത്.
ആപ്പിളിന്റെ ജനപ്രിയ വയർലെസ് ഇയർബഡുകളുടെ പുതുക്കിയ പതിപ്പ് പ്രഖ്യാപിച്ചു.
ആപ്പിളിന്റെ അടുത്ത തലമുറ സ്മാർട്ട് വാച്ചിൽ ഡിസൈൻ പരിഷ്ക്കരണങ്ങളോടെ പുതിയ മോഡലുകൾ പുറത്തിറക്കി.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.