ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ

PV Anwar MLA: അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപണം ഉന്നയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 8, 2024, 05:43 PM IST
  • മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു
  • ഇതിന് തെളിവുകൾ ഉണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ പറഞ്ഞു
ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാറിനെതിരെ ​ഗുരുതരമായ ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപിച്ചു. എഡിജിപിയെ മാറ്റുമോയെന്ന ചോദ്യത്തിന് നല്ലതിനായി പ്രാർഥിക്കാമെന്നായിരുന്നു പിവി അൻവർ എംഎൽഎയുടെ മറുപടി.

മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു. ഇതിന് തെളിവുകൾ ഉണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ പറഞ്ഞു. മാമി കൊല്ലപ്പെട്ടുവെന്നാണ് സംശയം. മാമിയെ നേരത്തെ അറിയില്ല. ഇപ്പോൾ രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അൻവർ പറഞ്ഞു.

ALSO READ: 'എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം കാണിക്കണം': സിപിഐക്കെതിരെ എംഎം ഹസന്‍

അന്വേഷണത്തിന് സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ മാമിയുടെ കുടുംബത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഇനി രാഷ്ട്രീയ ആരോപണം ഇല്ലെന്നായിരുന്നു പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയില്ലല്ലോയെന്ന ചോദ്യത്തിന് അൻവറിന്റെ മറുപടി. പോലീസ് അന്വേഷണത്തിലൂടെ മാത്രമാണ് മറുപടിയെന്നും മാമിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പിവി അൻവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News