കറകൾ നീക്കം ചെയ്യാനും ആഭരണങ്ങൾ വൃത്തിയാക്കാനും തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് ടൂത്ത് പേസ്റ്റിനുള്ളത്.
ടൂത്ത് പേസ്റ്റ് പല്ല് വൃത്തിയാക്കാൻ മാത്രമല്ല, നമ്മുടെ വീട് വൃത്തിയാക്കാനും ഫലപ്രദമാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെയാണ് വീട്ടിലെ സാധനങ്ങൾ വൃത്തിയാക്കുന്നതെന്ന് നോക്കാം....
വസ്ത്രങ്ങളിലോ ഫർണിച്ചറുകളിലോ ഉള്ള കറകൾ നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഇതിനായി കറയിൽ കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യ്താൽ മതി.
തുരുമ്പ് പിടിച്ച ഭാഗങ്ങളിൽ ടുത്ത് പേസ്റ്റ് പുരട്ടി ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം. വസ്തുതുക്കളിലെ തുരുമ്പ് നീക്കി പഴയതു പോലെയാകാൻ ഇത് സഹായിക്കും.
സ്വർണം, വെള്ളി മുതലായ ആഭരണങ്ങൾ തിളങ്ങാൻ ഇനി പുറത്തിറങ്ങേണ്ട ആവശ്യമില്ല. ആഭരണങ്ങളിൽ പേസ്റ്റ് പുരട്ടി സ്ക്രബ് ചെയ്ത് വെള്ളത്തിൽ കഴുകിയാൽ മതി.
ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റ് ടൂത്ത്‌പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് സ്ക്രബ് ചെയ്താൽ വെളുത്ത ലെതര്‍ ഷൂവുകളിലെ കറയും ചെളിയും നീക്കം ചെയ്യാം.
ബാത്ത്റൂം സിങ്കിലെ കറയുള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ച ശേഷം നനഞ്ഞ സ്‌പോഞ്ചോ പേപ്പര്‍ ടവലോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് ഫലപ്രദമാണ്.
പിയാനോയുടെ കീകള്‍ വൃത്തിയാക്കുന്നതിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു പരുത്തി തുണിയില്‍ അല്‍പം ടൂത്ത് പേസ്റ്റ് മുക്കി ഓരോ കീയും സ്‌ക്രബ് ചെയ്ത ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉണക്കി തുടക്കാം.