Animal OTT Release Date : രൺബീർ കപൂർ ചിത്രം ആനിമൽ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. അതേസമയം ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം എന്നുമുതൽ ആരംഭിക്കുമെന്ന് ഔദ്യോഗികമായ സ്ഥരീകരണം ഒടിടി പ്ലാറ്റ്ഫോമോ സിനിമ അണിയറപ്രവർത്തകരോ നൽകിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഒടിടിയിൽ എത്തുമെന്നാണ്. നെറ്റ്ഫ്ലിക്സിനാണ് അനിമലിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്.
അതേസമയം ജനുവരി 26-ാം തീയതി ചിത്രം എത്തുമോ എന്നതിൽ തീർപ്പ് കൽപ്പിക്കാൻ സാധിക്കില്ല. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിർമാതാക്കളിൽ ഒരാൾ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ ലാഭ വിഹിതം സംബന്ധിച്ചുള്ള തർക്കമാണ് കോടതിയിലേക്ക് നയിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ പ്രത്യേക പതിപ്പാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗാ നേരത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തിയറ്റർ പതിപ്പിനെക്കാളും എട്ട് മിനിറ്റ് അധികം സീനുകൾ ഒടിടി പതിപ്പിനുണ്ടാകും. 3 മണിക്കൂർ 21 മിനിറ്റായിരുന്നു തിയറ്റർ പതിപ്പിന്റെ ദൈർഘ്യം. എട്ട് മിനിറ്റും കൂടി ചേർക്കുമ്പോൾ ഒടിടി പതപ്പിന്റെ ദൈർഘ്യം 3 മണിക്കൂർ 29 മിനിറ്റാകും.
ALSO READ : Philip's OTT : മുകേഷിന്റെ ഫാമിലി ചിത്രം ഫിലിപ്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?
തെലുങ്ക് ചിത്രം അർജുൻ റെഡ്ഡി അതിന്റെ ഹിന്ദി പതിപ്പായ കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആനിമൽ. ചിത്രത്തിൽ രശ്മിക മന്ദനയാണ് നായികയായി എത്തിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ബോബി ഡിയോൾ ബോളിവുഡിലേക്ക് തിരികെ എത്തിയ ചിത്രം കൂടിയാണ് ആനിമൽ.
വയലൻസും സത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം ചിത്രത്തിൽ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. രൺബീറിനും രശ്മികയ്ക്കും പുറമെ ത്രിപ്തി ദിമ്രി, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.