Ameya Mathew : "ഈ നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണ്"; സർപ്രൈസാക്കി വെച്ചിരുന്നു പ്രതിശ്രുത വരനെ സോഷ്യൽ മീഡിയ വെളിപ്പെടുത്തി, സ്വകാര്യതയെ മാനിക്കണമെന്ന് അമേയ

Ameya Maythew Finace : കഴിഞ്ഞ ദിവസമാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തുടർന്ന് അമേയ തന്റെ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്താതെ ചിത്രം പങ്കുവെക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : May 24, 2023, 08:03 PM IST
  • കരിക്ക് വെബ് സീരീസിലുടെയാണ് അമേയ പ്രമുഖയായത്
  • കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്
Ameya Mathew : "ഈ നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണ്"; സർപ്രൈസാക്കി വെച്ചിരുന്നു പ്രതിശ്രുത വരനെ സോഷ്യൽ മീഡിയ വെളിപ്പെടുത്തി, സ്വകാര്യതയെ മാനിക്കണമെന്ന് അമേയ

നടി അമേയ മാത്യു വിവാഹിതയാകുന്നു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുയെന്ന് അറിയിച്ചുകൊണ്ട് അമേയ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. അതേസമയം പ്രതിശ്രുത വരൻ ആരാണെന്ന് വെളിപ്പെടുത്താതെയാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചത്. തുടർന്നാണ് ആരാണ് അമേയുടെ പ്രതിശ്രുത വരൻ എന്നിറയാനുള്ള ആവശ്യം പോസ്റ്റിന് താഴെ ഉയരുകയും ചെയ്തു.

എന്നാൽ സോഷ്യൽ മീഡിയ അല്ലേ, എവിടെ നിന്നാണെങ്കിലും അത് ആരാണെന്ന് കണ്ടുപിടിച്ചിരിക്കും. അമേയ കാത്തുവെച്ച് സസ്പെൻസ് നെറ്റിസൺ പൊളിക്കുകയായിരുന്നു. അമേയ പങ്കുവെച്ച് ചിത്രങ്ങളിൽ ഒന്ന് പങ്കുവെച്ച് വ്യക്തി സോഷ്യൽ മീഡിയ കൈയ്യോടെ പൊക്കി. കിരൺ കാട്ടികാരനാണ് അമേയുടെ പ്രതിശ്രുത വരൻ. 

ALSO READ : Kaathal Movie : മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ തിയറ്ററിലേക്ക്; സക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ameya Mathew (@ameyamathew)

തുടർന്ന് കിരണിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ആരാധക പ്രവാഹമായിരുന്നു. അവസാനം താരത്തിന്റെ ഭാവി വരന് തന്റെ സോഷ്യൽ മീഡിയ പേജ് പ്രൈവറ്റാക്കേണ്ടി വന്നു. അതേസമയം വരന്റെ ചിത്രം മറച്ച് വച്ചതിന് നടിക്കെതിരെ പലരും വിമർശനം ഉയർത്തുകയും ചെയ്തു. എന്നാൽ നെറ്റിസണിന്റെ ഈ പ്രവണതെയ വിമർശിച്ചുകൊണ്ട് അമേയ രംഗത്തെത്തുകയും ചെയ്തു.

"ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ എന്റെ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്താതിനെ പരിഹസിച്ചവരോടായി, ദയവായി മനസ്സിലാക്കൂ ഞാൻ ഇത് സർപ്രൈസായി വെച്ചത് എന്റെ ജീവിതത്തിലെ പ്രധാന ദിവസത്തിൽ വെളിപ്പെടുത്താനായിരുന്നു. ഞാൻ അത്രയും ഹാപ്പി ആയിട്ട് ഒരു കാര്യം പോസ്റ്റ് പെയ്യുമ്പോൾ മാത്രം നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അതുകൊണ്ട്, ദയവായി എന്റെ സ്വകാര്യതയെ മാനിക്കൂ"  അമേയ മാത്യു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിക്കുകയും ചെയ്തു.

കരിക്കിന്റെ ഭാസ്കരൻ പിള്ള ടെക്നോളജീസ് എന്ന വെബ് സീരീസിലൂടെയാണ് അമേയ പ്രമുഖയാകുന്നത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂൾഫ് എന്നീ ചിത്രങ്ങളിൽ അമേയ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News