ചെന്നൈ : കോളിവുഡ് സൂപ്പർ താരം അജിത് കുമാറിന്റെ 61-ാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുനിവ് എന്ന പേരാണ് നൽകിയിരിക്കുന്നത്. താടിയും മുടിയം നരച്ചിൽ ലുക്കിൽ എത്തുന്ന താരം, കൈയ്യിൽ തോക്കും വെച്ച് ശാന്തനായി വിശ്രമിക്കുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാങ്കില്ല (No Guts No Glory) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടരെ തുടരെ ആക്ഷൻ ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ മറ്റൊരു മാസ് മസാല ചിത്രമായിരിക്കും തുനിവ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് അസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന സിനിമ ഒഴുവാക്കിയാണ് മഞ്ജു വാര്യർ അജിത്ത് ചിത്രത്തിനൊപ്പം ചേർന്നത്.
ALSO READ : Saturday Night: കിറുക്കനും കൂട്ടുകാരും; 'സാറ്റർഡേ നൈറ്റ്' പുതിയ പോസ്റ്ററെത്തി
#Thunivu #NoGutsNoGlory#AK61FirstLook #AK61 #Ajithkumar #HVinoth
@ZeeStudios_ @BayViewProjOffl @SureshChandraa #NiravShah @GhibranOfficial #Milan @SupremeSundar_ @editorvijay #Kalyan #AnuVardhan @premkumaractor #MSenthil @SuthanVFX #CSethu #SameerPandit @anandkumarstill pic.twitter.com/Mb7o0fuGTT— Boney Kapoor (@BoneyKapoor) September 21, 2022
നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. സൂപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ. ഗ്രിബ്രനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. വലിമൈ അതേ അണിയറപ്രവർത്തകരെ വെച്ചാണ് തുനിവും നിർമുക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അജിത്തിന്റെ 60-ാം ചിത്രമായിരുന്ന വലിമൈ നിരൂപക വിമർശനം നേരിട്ടെങ്കിലും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു വലിമൈ.
തുനിവിന് ശേഷം അജിത്ത് ഡേറ്റ് നൽകിയിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. എകെ 62 എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രം 2023 തിയറ്ററുകളിൽ എത്തും. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. വിഘ്നേഷ് ശിവന്റെ പതിവ് ടീം തന്നെയായിരിക്കും എകെ 62നുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.