Ajith Valimai Postponed | കോവിഡ് വ്യാപനം; അജിത്ത് ചിത്രം വലിമൈയുടെ റിലീസ് നീട്ടി

Valimai Release Date- സിനിമയുടെ നിർമാതാവായ ബോണി കപൂരാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് നീട്ടിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 09:08 PM IST
  • നേരത്തെ ജനുവരി 13ന് പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്.
  • സിനിമയുടെ നിർമാതാവായ ബോണി കപൂരാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് നീട്ടിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്.
Ajith Valimai Postponed | കോവിഡ് വ്യാപനം; അജിത്ത് ചിത്രം വലിമൈയുടെ റിലീസ് നീട്ടി

ചെന്നൈ : വീണ്ടും സിനിമ മേഖലയ്ക്ക് ക്ഷീണം സൃഷ്ടിക്കാനായി രാജ്യത്ത് ഉയരുന്ന കോവിഡ് വ്യാപനം (COVID Third Wave). തമിഴ് സൂപ്പർ താരം അജിത്തിന്റെ (Ajith Kumar) എല്ലാവരും കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം വലിമൈയുടെ (Valimai) റിലീസ് നീട്ടിവെച്ചു. നേരത്തെ ജനുവരി 13ന് പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂരാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് നീട്ടിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്. (Valimai Postponed)

"പ്രേക്ഷകരും ആരാധകരുമാണ് ഞങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം. പ്രയാസഘട്ടങ്ങളിൽ അവരുടെ നിരുപാധികമായ പിന്തുണയും സ്നേഹവുമാണ് പ്രയാസങ്ങളെ അഭിമുഖീകരിക്കാനും ഞങ്ങളുടെ സ്വപ്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാനുള്ള പ്രതീക്ഷകൾ ഞങ്ങളിൽ പകർന്നു. ഓരോ നിമിഷവും ഞങ്ങൾ ആഗ്രഹിച്ചത് അവരെ തിയറ്ററുകളിൽ ആർപ്പോടും സന്തോഷത്തോടെയും കാണണമെന്നാണ്. അതെ പോലെ തന്നെ, പ്രേക്ഷകരുടെ സുരക്ഷയും  ഞങ്ങളുടെ എല്ലാ തീരുമാനങ്ങളിലും എപ്പോഴും മുന്നിലാണ്. വീണ്ടും കൊവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത്, സർക്കാരുകൾ നിർദേശക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ 'വലിമൈ' സിനിമയുടെ റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാക്സിനേഷൻ എടുക്കുക, മാസ്ക് ധരിക്കുക, സുരക്ഷിതരായിരിക്കുക. ഉടൻ തീയേറ്ററുകളിൽ കാണാം!" ബോണി കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ALSO READ : മരണ മാസായി പൊലീസ് വേഷത്തിൽ അജിത്ത്; വാലിമൈയുടെ ട്രെയ്‌ലർ എത്തി

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. തെലുഗു നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്.  കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്.

ALSO READ : 'ഇത് കാറ്റത്താടില്ല, വെരി വെരി സ്ട്രോങ്'!! ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയും എത്തുന്നു, ബ്രോ ഡാഡി ട്രെയിലർ

ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News