BJP ആണോയെന്ന ചോദ്യത്തിന് കിടിലം മറുപടിയുമായി അഹാന

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അഹാന അതുകൊണ്ടുതന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.    

Written by - Ajitha Kumari | Last Updated : Jun 3, 2021, 02:40 PM IST
  • നിരവധി ആരാധകരുള്ള ഒരു യുവ താരമാണ് അഹാന കൃഷ്ണൻ
  • അഹാനയുടെ ഇൻസ്റ്റയിലെ മറുപടി വൈറലാകുന്നു
  • പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണത്തിനിരയായിട്ടുണ്ട് അഹാന
BJP ആണോയെന്ന ചോദ്യത്തിന് കിടിലം മറുപടിയുമായി അഹാന

നിരവധി ആരാധകരുള്ള ഒരു യുവ താരമാണ് അഹാന കൃഷ്ണൻ (Ahaana Krishnan).  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അഹാന അതുകൊണ്ടുതന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.  

പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണത്തിനും അഹാന ഇരയായിട്ടുണ്ട്.  ഇതിനിടെ അച്ഛൻ കൃഷ്ണകുമാർ (Krishnakumar) തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തെത്തിയത്തിനെ തുടർന്ന് രാഷ്ട്രീയപരമായ ചോദ്യങ്ങളുമായും പലരും രംഗത്തെത്തിയിരുന്നു.  

Also Read: ചലച്ചിത്ര തൊഴിലാളികളെ സഹായിക്കാൻ FEFKA ക്ക് ധനസഹായം നൽകി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും  

ഇപ്പോഴിതാ അഹാന (Ahaana Krishna) ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന ചോദ്യവുമായി വന്ന വിമർശകന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അഹാന.  നിങ്ങൾ ബിജെപിയാണോ? എന്നായിരുന്നു ചോദ്യം.  അതിന് അഹാനയുടെ മറുപടിയായി 'ഞാൻ മനുഷ്യനാണ്.  കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ഞാൻ ശ്രമിക്കുന്നത്, നിങ്ങളോ? എന്നായിരുന്നു. 

കമന്റ് ചെയ്തയാൾ നാണംകെട്ട് പോസ്റ്റ് പിൻവലിച്ചുവെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് സഹിതം അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു.  ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അഹാന പറഞ്ഞത് ഇപ്രകാരമായിരുന്നു 'എന്റെ ഇന്സ്റ്റാഗ്രാമിൽ ഒരാൾ ചോദിച്ച ചോദ്യം ആയിരുന്നു ഇതെന്നും അതിന് താൻ മറുപടി കൊടുത്തുവെന്നും ചോദ്യം ചീപ്പാണെന്ന് മനസിലാക്കിയത് കൊണ്ടാകും അയാൾ കമന്റ് ഡിലീറ്റ് ചെയ്തതെന്നും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതേ മറുപടി ആണെന്നുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News