Agent Movie: ഏജന്റ് ഏപ്രിൽ 28-ന്; പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ

Agent Movie Release Date: ഒരു വൻ തീപിടുത്തത്തിന്റെ മുന്നിലൂടെ മെഷീൻ തോക്ക് പിടിച്ച് നിൽക്കുന്ന അഖിലിനെ പോസ്റ്ററിൽ കാണാം

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 12:04 PM IST
  • ഏജന്റിന്റെ ടീസർ മുതൽ പാട്ടുകൾ വരെ സോഷ്യൽ മീഡിയ വൈറലായിരുന്നു
  • ഒരു മാസ്സ് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്
  • ഒരു ആക്ഷൻ ലുക്കിലാണ് പോസ്റ്ററിൽ അഖിൽ അക്കിനേനിയെ കാണുന്നത്
Agent Movie: ഏജന്റ് ഏപ്രിൽ 28-ന്; പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ

എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ ടീസർ മുതൽ പാട്ടുകൾ വരെ സോഷ്യൽ മീഡിയ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രിൽ 28നെന്ന് തീരുമാനിക്കുകയാണ് അണിയറപ്രവർത്തകർ. അഖിലിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 8ന് മുന്നോടിയായി ഒരു മാസ്സ് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. 

ഒരു ആക്ഷൻ ലുക്കിലാണ് പോസ്റ്ററിൽ അഖിൽ അക്കിനേനിയെ കാണുന്നത്. ഒരു വൻ തീപിടുത്തത്തിന്റെ മുന്നിലൂടെ മെഷീൻ തോക്ക് പിടിച്ച് നിൽക്കുന്ന അഖിലിനെ പോസ്റ്ററിൽ കാണാം. റിലീസ് പോസ്റ്ററിന് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന ഉറപ്പും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

ALSO READ: ഉടനെത്തും 'രോമാഞ്ചം' ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

സമ്മർ വെക്കേഷൻ അവധി ആയതുകൊണ്ട് തന്നെ ഏജന്റിന് പോസിറ്റീവ് ഫാക്ടറാണ് വരുന്നത്. അഖിലിനെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രവും ലുക്കുമാണ് സംവിധായകൻ സുരേന്ദർ റെഡ്ഢി നൽകിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News