ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിലെത്തുകയാണ്. നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ 6 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. നവാഗത സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്തത്. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസർ.
എന്നും മികച്ച ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിഖ് ഉസ്മാൻ. ആഷിഖിന്റെ 'ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിച്ചത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്തത്.
Oru kidilan friendship story-umayi randu amigos varunnund!#AdiosAmigo is coming to Netflix on 6 September in Malayalam, Tamil, Telugu and Kannada!#AdiosAmigoOnNetflix pic.twitter.com/UOveButE4I
— Netflix India South (@Netflix_INSouth) September 1, 2024
നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ, ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് ബിജിഎം ചെയ്തിരിക്കുന്നത്. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.