Actress Shamna Kasim: നടി ഷംന കാസിം അമ്മയായി

ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിൻറെ ഭർത്താവ്. ദുബായ് കിരീടാവകാശിയുടെ പേരാണ് മകന് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 04:21 PM IST
  • കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • ചൊവ്വാഴ്ച രാവിലെയോടെയാണ് താരം കുഞ്ഞിന് ജന്മം നൽകിയത്.
  • കഴിഞ്ഞ് ഒക്ടോബർ 26നായിരുന്നു ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതരാകുന്നത്.
Actress Shamna Kasim: നടി ഷംന കാസിം അമ്മയായി

നടി ഷംന കാസിം അമ്മയായി. ഷാനിദ് ആസിഫ് അലിക്കും ഷംനയ്ക്കും ആൺ കുഞ്ഞാണ് ജനിച്ചത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് താരം കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതരാകുന്നത്. തന്റെ മെറ്റേണിറ്റി ഷൂട്ട് ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമായിരുന്നു. ഷംനയുടെ വളകാപ്പ് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഹംദാൻ എന്നാണ് ഷംനയും ഭ‍ത്താവും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബായ് കിരീടാവകാശിയുടെ പേര് (ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) കുഞ്ഞിന് നൽകിയ വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.  

 

അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് താരം. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംന ശ്രദ്ധ നേടുന്നത്. പിന്നീട് എന്നിട്ടും എന്ന മലയാള ചിത്രത്തിലൂടെ 2004ൽ ആണ് സിനിമയിലേക്ക് എത്തുന്നത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ഷംന ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിലും നായികയായി. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷംന അഭിനയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News