മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രചന നാരയണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രമുഖയായ നടി മലയാള സജീവമാണ്. നർത്തികയുമായ രചന സ്റ്റേജ് പരിപാടികളും ഇപ്പോൾ ഏറെ സജീവമാണ്. അതേസമയം താൻ ഇപ്പോൾ രോഗ ബാധിതയായി ആശുപത്രിയിൽ തുടരുകയാണെന്ന് അറിയിച്ചിരിക്കുകയാണ് രചന. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി താൻ ചികിത്സയിലാണെന്ന് രചന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
തന്റെ രോഗം ഭേദമായി വരുന്നുയെന്നും എന്നാൽ ആരോഗ്യമെല്ലാം നഷ്ടമായ അവസ്ഥയാണിപ്പോൾ. ഡെങ്കു ഒരു വില്ലനാണ്. നിങ്ങളുടെ എല്ലാ ഊർജവും ഊറ്റിയെടുക്കുന്ന ഒരു വില്ലനാണ് ഡെങ്കു. അതിനാൽ എല്ലാവരും സുരക്ഷിതമായി ഇരക്കൂ എന്നറിയിച്ചിരിക്കുകയാണ് തന്റെ സോഷ്യൽ മീഡിയ പോസറ്റിലൂടെ നടി. ഡെങ്കിപ്പനി ബാധിതർ രക്തത്തിന്റെ അളവ് കുറയാൻ അനുവദിക്കരുത്, ഒരുപാട് വെള്ളം കുടിക്കണം, നല്ല ഭക്ഷണം കഴിക്കണം എന്ന രചന തന്റെ പോസ്റ്റിൽ എല്ലവരോടുമായി പറഞ്ഞു. ആശുപത്രി കിടക്കയിലെ തന്റെ ചിത്രങ്ങൾക്കൊപ്പാണ് നടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രചനയുടെ സോഷ്യൽ മീഡിയ കുറിപ്പ്
രോഗ ബാധിതയായി ഇത് എന്റെ 11-ാമത്തെ ദിവസമാണ്. 90 ശതമാനം രോഗം ഭേദമായി. എന്നിരുന്നാലും ഞാൻ ഇപ്പോഴും രോഗത്തിൽ നിന്നും വീണ്ടെടുക്കലിനുള്ള സ്ഥതിയിലാണെന്ന് തന്നെ പറയേണ്ടി വരും.
അതെ... ഡെങ്കു ഒരു വില്ലനാണ്.... നിങ്ങളുടെ ഊർജമെല്ലാം ഊറ്റിയെടുക്കുന്ന ഒരു വില്ലൻ...
അതുകൊണ്ടു പ്രിയമുള്ളവരെ... ദയവായി നിങ്ങൾ സ്വയം സ്വയം പരിപാലിക്കുക... നിങ്ങളുടെ രക്തിത്തിന്റെ അളവ് കുറയാൻ അനുവദിക്കരുത്... ഒരുപാട് വെള്ളം കുടിക്കുക അതുപോലെ നല്ല ഭക്ഷണം കഴിക്കുക, ഇത് നിങ്ങളുടെ രക്തത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും (എനിക്കറിയാം അത് അൽപം ബുദ്ധിമുട്ടേറിയതാണെന്ന്). എന്റെ കഥ നീണ്ടതാണ് അതിനാൽ വിവരിക്കുന്നില്ല! പക്ഷെ... ഇത് വളരെ പ്രധാനപ്പെട്ടതാണ്... ഡെങ്കു ഒരുപാട് ജീവനുകൾ എടുക്കുന്നു. അതുകൊണ്ട് സുരക്ഷിതരായി ഇരിക്കുക.
നിങ്ങളുടെ കരുതലിനും പിന്തുണയ്ക്കും നന്ദി. ലോകമെമ്പാടുമുള്ള ആളുകൾ എന്നെ വളരെയധികം സ്നേഹിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്.
NB : ഈ ചിത്രങ്ങൾ എനിക്ക് അസുഖം ബാധിച്ചപ്പോൾ ഒരു കൗതകത്തിന് ജൂൺ ഒമ്പതിനെടുത്തവയാണ്.... (കാരണം ഞാൻ ഒരു ആശുപത്രിക്കാരിയല്ല). ചിരിയും സന്തോഷവും ഫോട്ടിയിൽ മാത്രമാണ്. സ്ഥിതി അത്ര സന്തോഷമുള്ളതല്ല
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് രചനയുടെ ആരോഗ്യ വിവരങ്ങൾ കുറിച്ചറിയാൻ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും നടിക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കട്ടെയെന്നും ആശംസകൾ നേർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...