ആറു വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മീര നന്ദൻ

സിനിമയിലെത്തുന്നതിന് മുൻപേ പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ അവതാരകയായിരുന്നു താരം.    

Last Updated : Nov 24, 2020, 03:28 PM IST
  • സിനിമയിലെത്തുന്നതിന് മുൻപേ പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ അവതാരകയായിരുന്നു താരം.
  • മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും കന്നഡയിലും മീര സിനിമകൾ ചെയ്തു.
  • ഏതാണ്ട് മുപ്പത്തിലധികം സിനിമകൾ ചെയ്തശേഷം മീര ദുബായിലേക്ക് പോകുകയും അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയുമാണ് ഇപ്പോൾ.
ആറു വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മീര നന്ദൻ

മീര നന്ദനെ അറിയാത്തവരായി ആരുമില്ല അല്ലെ.?  ലാൽ ജോസിന്റെ മുല്ലയിലൂടെ മലയാള ചലച്ചിത്രത്തിലെത്തിയ മീര മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്.  സിനിമയിലെത്തുന്നതിന് മുൻപേ പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ അവതാരകയായിരുന്നു താരം.  

മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും കന്നഡയിലും മീര (Meera Nandan) സിനിമകൾ ചെയ്തു.  ഏതാണ്ട് മുപ്പത്തിലധികം സിനിമകൾ ചെയ്തശേഷം മീര ദുബായിലേക്ക് പോകുകയും അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയുമാണ് ഇപ്പോൾ.  അഭിനയത്തിന് പുറമെ നല്ലൊരു പാട്ടുകാരി (Singer) കൂടിയാണ് താരം എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ മീര പാടിയിട്ടുണ്ട്.  

എന്തൊക്കെ തിരക്കുകളാണെങ്കിലും സോഷ്യൽ മീഡിയയിൽ  ആക്റ്റീവാണ് താരം.  തന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിലൂടെ (Instagram) താരം പങ്കുവെക്കാറുണ്ട്.  അങ്ങനെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.  ' ആറു വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കാനയത്തിന്റെ സന്തോഷമാണ് താരം പങ്കുവെച്ചത്.   

 

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News