നടി മാളവിക കൃഷ്ണദാസ് വിവാഹിതനാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തന്റെ യൂട്യൂബിലെ വീഡിയോയിലൂടെ തീര്‍ത്തും സര്പ്രൈസായിയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്.
സിനിമയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായികാ നായകനിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ‘‘നായികാ നായകനിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി’’,മാളവിക പറഞ്ഞു.
‘‘നായികാ നായകൻ കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതനിൽ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയി. അതിനിടയ്ക്ക് കുറേ കല്യാണാലോചനകൾ വരുന്നുണ്ടായിരുന്നു. എനിക്ക് മാളൂനെ നന്നായി അറിയാം. ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് ഇങ്ങനെയൊരു പ്രപ്പോസലുമായി വരുന്നത്‘‘, തേജസ് പറഞ്ഞു.
തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്റെ വരനെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...