Kaviyoor Ponnamma Passed Away: മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 06:31 PM IST
  • പതിനാലാം വയസിൽ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ​ഗായികയായാണ് കലാരം​ഗത്തേക്കുള്ള അരങ്ങേറ്റം.
  • കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രം​ഗത്തെത്തി.
Kaviyoor Ponnamma Passed Away: മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂർ പൊന്നമ്മ.

പത്തനംതിട്ടയിലെ കവിയൂർ എന്ന ​ഗ്രാമത്തിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊൻകുന്നത്താണ് കുട്ടിക്കാലത്ത് ജീവിച്ചത്. പിന്നീട് സം​ഗീത പഠനത്തിനായി ചങ്ങനാശേരിയിൽ എത്തി. എൽപിആർ വർമയുടെ കീഴിൽ സം​ഗീത പഠനത്തിനായാണ് ചങ്ങനാശേരിയിൽ എത്തിയത്. വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സം​ഗീതം അഭ്യസിച്ചു.

Also Read: Bad Boys:'ഒരു മണിക്കൂറിനുള്ളിൽ വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ രാവിലെ നീ വിവരം അറിയും'; വ്ളോഗറെ ഭീക്ഷണിപ്പെടുത്തി 'ബാഡ് ബോയ്സ്' നിർമാതാവ്

 

പതിനാലാം വയസിൽ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ​ഗായികയായാണ് കലാരം​ഗത്തേക്കുള്ള അരങ്ങേറ്റം. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രം​ഗത്തെത്തി. അഭിനയത്തിൽ തോപ്പിൽ ഭാസിയെയാണ് പൊന്നമ്മ തന്റെ ​ഗുരുവായി കാണുന്നത്. സിനിമാ നിർമാതാവായ മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം കഴിച്ചത്. മകൾ ബിന്ദു വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്.

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നത്. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നാല് തവണ നേടി. 1971, 1972, 1973, 1994 വർഷങ്ങളിലാണ് പുരസ്കാരം നേടിയത്. തീർഥയാത്ര എന്ന ചിത്രത്തിലെ അംബികേ ജ​ഗദംബികേ എന്ന ​ഗാനം പൊന്നമ്മയാണ് ആലപിച്ചത്. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News