കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും തയ്യാറാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ ദിലീപ്. തന്നെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമം തന്നെയാണിതെന്ന് ദിലീപ് പറയുന്നു.
ഒരു കേസിന്‍റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയയിലൂടെയും ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യാനും പുതിയ ചിത്രം രാമലീലയേയും തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്താനും സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മ ചെയ്യാനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദിലീപ് പറയുന്നു.
സലിം കുമാറും, അജു വര്‍ഗ്ഗീസും ഇന്നലെ ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. ദിലീപിനെ തകര്‍ക്കാന്‍ സിനിമയ്ക്കുള്ളില്‍ തന്നെയുള്ള ചില സഹോദരി സഹോദരന്മാര്‍ ശ്രമിക്കുകയാണെന്നും. ആക്രമിക്കപ്പെട്ട നടിയെയും പ്രതി സുനിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എല്ലാം മനസ്സിലാകുമെന്നും സലിം കുമാര്‍ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്നും. അദ്ദേഹത്തിനെതിരായ അനീതികള്‍ നിര്‍ത്തണമെന്നും അജു വര്‍ഗ്ഗീസും കുറിച്ചിരുന്നു. ഒപ്പം നിന്ന ഇവര്‍ക്ക് നന്ദി പറഞ്ഞുമാണ് ദിലീപിന്‍റെ കുറിപ്പ്.