Beast Movie Release Date : KGF 2ന് ഒപ്പം ക്ലാഷ് റിലീസിന് ബീസ്റ്റ്; വിജയ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Beast Release Date കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ്  നിർമിക്കുന്ന വിജയുടെ 65-ാം ചിത്രം നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 02:59 PM IST
  • കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന വിജയുടെ 65-ാം ചിത്രം നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.
  • നേരത്തെ ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ വലിയ തോതിൽ വൈറലായിരുന്നു.
Beast Movie Release Date : KGF 2ന് ഒപ്പം ക്ലാഷ് റിലീസിന് ബീസ്റ്റ്; വിജയ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ചെന്നൈ: ബോക്സ് ഓഫീസിൽ കെജിഎഫ് 2മായി ഏറ്റുമുട്ടാൻ ഒരുങ്ങി തളപതി വിജയ് ചിത്രം ബീസ്റ്റ്. സിനിമ ഏപ്രിൽ 13ന് തിയറ്ററുകളിൽ പ്രദർശനം നടത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏപിൽ 14ന് റിലീസാകുന്ന കെജിഎഫിന് ഒരു ദിവസം മുമ്പാണ് വിജയ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന വിജയുടെ 65-ാം ചിത്രം നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. 

ALSO READ : RRR : പുതു ചരിത്രമെഴുതാൻ ആർ ആർ ആർ എത്തുന്നു; കേരളത്തിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തുന്നത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയാണ് ബീസ്റ്റിലെ വില്ലൻ എന്നും റിപ്പോർട്ടുകളുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News