അറസ്റ്റിലായത് ഉണ്ണി മുകുന്ദനോ? ഞാനിവിടെ ജയിലിൽ ആണെന്ന് താരം

ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒരു ഷോര്‍ട് ഫിലിം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലായിരുന്നു കമൻറ്

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 01:04 PM IST
  • ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം
  • ഇവിടെ ഫ്രീ വൈഫൈ ആണെന്ന് താങ്കൾക്കും സ്വാഗതം എന്നായിരുന്നു ഉണ്ണിയുടെ മറുപടി
  • അധികം താമസിക്കാതെ സംഭവം അങ്ങ് വൈറലാവുകയും ചെയ്തു
അറസ്റ്റിലായത് ഉണ്ണി മുകുന്ദനോ? ഞാനിവിടെ ജയിലിൽ ആണെന്ന് താരം

സോഷ്യൽ മീഡിയയിൽ ചിരി പൊട്ടാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടി വരാറില്ല. ഒന്നുകിൽ അത് വൈറലാവുകയോ അല്ലെങ്കിൽ വൈറലാക്കുകയോ ചെയ്യും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. പീഡന  കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് താരത്തിൻറെ ഛായ ഉണ്ടെന്ന് കാണിച്ച് ഒരാൾ ഉണ്ണിയുടെ ചിത്രത്തിന് താഴെ കമൻറിട്ടതാണ് സംഭവങ്ങൾക്ക് തുടക്കം.

ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒരു ഷോര്‍ട് ഫിലിം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ അപ്രതീക്ഷിതമായി തൊട്ട് പിന്നാലെ കമൻറിന് മറുപടിയും എത്തി. ഞാനിപ്പോള്‍ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് താങ്കൾക്കും സ്വാഗതം എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അധികം താമസിക്കാതെ സംഭവം അങ്ങ് വൈറലാവുകയും ചെയ്തു.

ALSO READ : Sita Ramam Box Office Collection : ദുൽഖറിനെയും സീതാരാമത്തെയും ഏറ്റെടുത്ത് ആരാധകർ; ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 30 കോടി

വമ്പൻ റെസ്പോൺസായിരുന്നു ഉണ്ണി മുകന്ദൻറെ മറുപടിക്ക് ലഭിച്ചത്. 3000-ൽ അധികം പേരാണ്  കമൻറ് ലൈക്ക് ചെയ്തത്. അതേസമയം താരത്തിൻറെ പോസ്റ്റിന് കീഴെ അറസ്റ്റിലായ പ്രതിയുടെ റീൽസ് വീഡിയോയയും ആളുകൾ പങ്ക് വെക്കുന്നുണ്ട്. കിളാമാനൂർ സ്വദേശി വിനീതാണ് കവിഞ്ഞ ദിവസം കാർ വാങ്ങാൻ കൂട്ടിക്കൊണ്ട് പോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News