Suriya 44: നടൻ സൂര്യക്ക് പരിക്ക്; 'സൂര്യ 44' ചിത്രീകരണം താൽക്കാലികമായി നിർത്തി

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ വച്ചാണ് നടക്കുന്നത്. ഇവിടെ വച്ചാണ് സൂര്യക്ക് തലയ്ക്ക് പരിക്കേറ്റത്.   

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 10:08 AM IST
  • സൂര്യയുടെ തലയ്ക്കാണ് പരിക്കേറ്റത്.
  • എന്നാൽ താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വ്യക്തമാക്കി.
Suriya 44: നടൻ സൂര്യക്ക് പരിക്ക്; 'സൂര്യ 44' ചിത്രീകരണം താൽക്കാലികമായി നിർത്തി

ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ നടൻ സൂര്യക്ക് പരിക്ക്. സൂര്യയുടെ തലയ്ക്കാണ് പരിക്കേറ്റത്. എന്നാൽ താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വ്യക്തമാക്കി. പരിക്ക് ചെറുതാണ്, ആരാധകർ വിഷമിക്കേണ്ടെന്നും താരം സുഖമായിരിക്കുന്നുവെന്നും നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എക്സ് പോസ്റ്റില്‍ കുറിച്ചു. സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് വിവരം.

സിനിമയുടെ ഊട്ടിയിലെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റ സൂര്യയെ ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഊട്ടിയിൽ ചിത്രീകരിച്ചത്. ഈ മാസം ആദ്യമാണ് ഊട്ടിയിൽ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ ആയിരുന്നു. സൂര്യയുടെ പിറന്നാൾ ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

Also Read: Nunakkuzhi Movie: ജീത്തു - ബേസിൽ കോംബോയുടെ കോമഡി സംഭവം; 'നുണക്കുഴി' ഓഗസ്റ്റ് 15ന്

 

സൂര്യയുടെ ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44ന്റെ നിര്‍മ്മാണം. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ പൂര്‍ത്തിയാക്കിയ ശേഷമാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. ചിത്രം വരുന്ന ഒക്ടോബറിൽ റിലീസാകും. സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് കങ്കുവ. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കങ്കുവയുടെ ആദ്യഭാഗമായിരിക്കും ഒക്ടോബറില്‍ ഇറങ്ങുക. ഗ്രീന്‍ സ്റ്റു‍ഡിയോസാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News