തെറിവിളിച്ചിട്ടില്ല; സാധാരണ മനുഷ്യനായി നടത്തിയ പ്രതികരണം മാത്രം

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഭാസിക്കെതിരെയുള്ള കേസ്. അഭിമുഖത്തിനിടെ തെറിവിളിച്ചുവെന്നാണ് പരാതി

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 11:14 AM IST
  • മറ്റ് ചില മാധ്യമങ്ങളും ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്
  • പല അഭിമുഖങ്ങളിലും ശ്രീനാഥ് ഭാസി ഇത്തരത്തിൽ പെരുമാറിയെന്നായിരുന്നു പരാതി
  • ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ രംഗത്തെത്തിയിരുന്നു
തെറിവിളിച്ചിട്ടില്ല; സാധാരണ മനുഷ്യനായി നടത്തിയ പ്രതികരണം മാത്രം

കൊച്ചി: താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ആരെയും ഞാൻ തെറിവിളിച്ചിട്ടില്ല എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യനായി പെരുമാറിയതാണെന്നും അദ്ദേഹം പറഞ്ഞു. നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഭാസിക്കെതിരെയുള്ള കേസ്. അഭിമുഖത്തിനിടെ തെറിവിളിച്ചുവെന്നാണ് പരാതി. ചട്ടമ്പി എന്ന ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിൻറെ പ്രമോഷനിടെയായിരുന്നു സംഭവം. വനിതാ കമ്മീഷനിലും ഇതിൻറെ ഭാഗമായി പരാതി നൽകിയിരുന്നു.

അതേസമയം മറ്റ് ചില മാധ്യമങ്ങളും ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. മുൻപ് നടത്തിയ പല അഭിമുഖങ്ങളിലും ശ്രീനാഥ് ഭാസി ഇത്തരത്തിൽ പെരുമാറിയെന്നായിരുന്നു പരാതി.ജൂലൈയിൽശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ രംഗത്തെത്തിയിരുന്നു.

ALSO READ: Sreenath Bhasi : അവതാരികയെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു

ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ചടങ്ങിനെത്തിയില്ലെന്നായിരുന്നു പരാതി. നടനെതിരെ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ അന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ഇതിനായി ആറുലക്ഷം രൂപ ശ്രീനാഥ് പ്രതിഫലം  ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകുമെന്നായിരുന്നു കരാർ.

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബർ 23) ചിത്രം തിയേറ്ററുകളിലെത്തി. ശ്രീനാഥ്‌ ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് എസ് കുമാറാണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News