കൊച്ചി: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും മറ്റൊരു തലത്തിലേക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടൻ സിദ്ധിഖിൻറെ പ്രസ്താവനയാണ് ഇത്തവണ വിവാദമായത്.
ഇല്ലാത്ത ഭൂമി അമ്മക്ക് നൽകാം എന്ന വീരവാദം മുഴക്കി കബളിപ്പിച്ചവരല്ല ഏറ്റെടുത്ത ജോലി ഭംഗിയായി നിർവ്വഹിച്ചു പരിചയമുള്ളവരാണെന്നാണ് തിരഞ്ഞെടുപ്പിൽ നിൽക്കുന്നവരെന്നായിരുന്നു സിദ്ധിഖ് തൻറെ പ്രസ്താവനയിൽ പറഞ്ഞത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രസ്താവനക്കെതിരെ നടൻ നാസർ ലത്തീഫ് രംഗത്ത് വന്നു. സിദ്ദീഖിൻറെ പ്രസ്താവനക്കെതിരെ പരാതി നൽകുമെന്നാണ് താരം പറയുന്നത്.
നാസർ ലത്തീഫിൻറെ ഉടമസ്ഥതയിലുള്ള 20 സെൻറ് സ്ഥലം അമ്മക്ക് ദാനമായി നൽകാമെന്നും കലാകാരൻമാർക്ക് വീട് വെച്ച് നൽകാം എന്ന ഉദ്ദേശത്തിലാണ് അങ്ങിനെ പറഞ്ഞതെന്നും താരം പറയുന്നു. എന്നാൽ സ്ഥലം അമ്മ ഏറ്റെടുക്കാൻ തയ്യറായില്ല-അദ്ദേഹം പറയുന്നു
സിദ്ധിഖ് എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചതെന്നും നാസർ ലത്തീഫ് ചോദിക്കുന്നുണ്ട്. തനിക്കെതിരായ പ്രസ്താവന പിൻവലിക്കണമെന്നും ഇല്ലെങ്കിൽ അമ്മ പ്രസിഡൻറുകൂടിയായ മോഹൻ ലാലിന് പരാതി നൽകുമെന്നും ഫലമില്ലെങ്കിൽ നിയമപരമായി നോക്കുമെന്നും താരം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...