ദിലീപ് അങ്ങനെ ചെയ്യില്ല;സ്നേഹിക്കാൻ മാത്രമേ അറിയൂ

എന്റെ മൂഡ് മാറിയാലും എന്റെ പ്രവൃത്തികളിലും പെരുമാറ്റത്തിലും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ പോലും പുള്ളിക്ക് മനസിലാകും

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 08:16 AM IST
  • ദിലീപിന്റെ പടങ്ങളിൽ അഭിനയിക്കാൻ തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും റിയാസ്
  • പടത്തിൽ എന്റെ പങ്കാളിത്തം ഉണ്ടാവുന്നത് ദിലീപിനും ഇഷ്ടമാണ്
  • ചെറിയ കഥാപാത്രങ്ങൾ പോലും സന്തോഷത്തോട് കൂടി വന്ന് ചെയ്തിട്ടുണ്ടെന്നും റിയാസ് ഖാൻ
ദിലീപ് അങ്ങനെ ചെയ്യില്ല;സ്നേഹിക്കാൻ മാത്രമേ അറിയൂ

മറക്കാനാവാത്ത നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റിയാസ് ഖാൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് റിയാസ് ഖാൻ. ദിലീപിന് കേസിൽ ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് റിയാസ് ഖാൻ പറയുന്നു. ദിലീപുമായി തനിക്ക് വളരെ വലിയ സൗഹൃദമാണെന്നും ദിലീപ് അത് ചെയ്യില്ലന്നും റിയാസ് ഖാൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. 

ദിലീപിന്റെ സ്നേഹത്തേ കേവലം സൗഹൃദമെന്ന് പറയാനാവില്ലെന്നും ആത്മാർത്ഥമായ സ്നേഹമാണ് അദ്ദേഹത്തിനെന്നും റിയാസ് കൂട്ടിച്ചേർത്തു. ദിലീപിന്റെ സ്നേഹം പറയാൻ പറ്റാത്തൊരു ഫീലിംഗാണ്.  ദിലീപ് എന്താണെന്ന് എനിക്ക് മനസ് കൊണ്ടറിയാം. എന്റെ മൂഡ് മാറിയാലും എന്റെ പ്രവൃത്തികളിലും പെരുമാറ്റത്തിലും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ പോലും പുള്ളിക്ക് മനസിലാകും. തങ്ങൾ തമ്മിൽ പരസ്പരം അത്രത്തോളം അടുപ്പമാണെന്നും  റിയാസ് പറയുന്നു. 

ALSO READ : Mukundan Unni Associates : "മുകുന്ദൻ ഉണ്ണി തിരിച്ചു വന്നിട്ടുണ്ട്"; മാസായി ഫേസ്ബുക്കിലേക്ക് മുകുന്ദൻ ഉണ്ണിയുടെ തിരിച്ച് വരവ്

ദിലീപിന്റെ പടങ്ങളിൽ അഭിനയിക്കാൻ തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും ഒരു ഷോർട്ടിന് വേണ്ടി മാത്രം വന്നു ചെയ്തിട്ടുണ്ടെന്നും റിയാസ് ഖാൻ പറഞ്ഞു. ദിലീപേട്ടന്റെ നിരവധി പടങ്ങളിൽ ഞാൻ പ്രധാന കഥാപാത്രങ്ങളും  ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പടത്തിൽ എന്റെ പങ്കാളിത്തം ഉണ്ടാവുന്നത് ദിലീപിനും ഇഷ്ടമാണ്. എവിടെയാണെങ്കിലും ദിലീപിന്റെ പടത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും സന്തോഷത്തോട് കൂടി വന്ന് ചെയ്തിട്ടുണ്ടെന്നും റിയാസ് ഖാൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News