Prithviraj Sukumaran: 'വ്യക്തത വേണ്ടവർക്ക്, ഞാൻ ഒരു തരത്തിലുള്ള പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ല'; പൃഥ്വിരാജ്

തനിക്കെതിരെ ഒരു ഓൺലൈൻ മാധ്യമം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ.  

Written by - Zee Malayalam News Desk | Last Updated : May 11, 2023, 03:36 PM IST
  • ഒരു ഓൺലൈൻ മാധ്യമം തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്നും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.
  • സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.
  • തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്.
Prithviraj Sukumaran: 'വ്യക്തത വേണ്ടവർക്ക്, ഞാൻ ഒരു തരത്തിലുള്ള പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ല'; പൃഥ്വിരാജ്

മലയാള സിനിമാ മേഖലയിൽ കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി വാർത്തകൾ വരുന്നുണ്ട്. ഇതിനിടെ മലയാളത്തിലെ നടനും നിർമ്മാതാവുമായ ഒരു വ്യക്തി 25 കോടി രൂപ പിഴയടച്ച് കേസിൽ നിന്നും തടിയൂരിയതായി ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അത് ആരാണ് എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം പുരോ​ഗമിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ ആണതെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

എന്നാൽ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു ഓൺലൈൻ മാധ്യമം തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്നും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഒരുക്കമാണെന്നായിരുന്നു നടന്റെ പ്രതികരണം. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.
I usually tend to ignore these because terms like “ethical journalism” are fast becoming redundant in the times we live in. But there is a limit to propagating absolute lies in the name of “news”. This is a fight I intend to see through to the end. Filing civil and criminal defamation charges. 
PS: For those of you who are still wondering… NO, I haven’t paid any fines whatsoever.''

നടനും നിർമ്മാതാവുമായ ഒരു വ്യക്തി 25 കോടി രൂപ പിഴയടച്ച് കേസിൽ നിന്നും തടിയൂരിയതായാണ് നാർത്തകൾ വന്നിരിക്കുന്നത്. ഇയാൾ വിദേശത്ത് വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമാണക്കമ്പനി പിഴയടച്ചത്. ബാക്കി 4 പേരുടെ ചോദ്യംചെയ്യൽ ഇഡി തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

Also Read: Malayalam Movie: 25 കോടി പിഴയടച്ച ആ പ്രമുഖ നടനും നിർമ്മാതാവുമാര്? കൂടുതൽ പേർ നിരീക്ഷണത്തിൽ

 

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന് ചില നിർമ്മാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും ഇപ്പോൾ അന്വേഷണം നടക്കുന്നത്.  നൂറു മുതൽ ഇരുനൂറു വരെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിൽ പലതും തീയേറ്ററുകളിൽ വലിയ പരാജയമായിരുന്നു. തീയേറ്ററുകളിൽ അതിക നാൾ നിൽക്കാത്ത കാണാൻ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകൾ ആദായ നികുതി വകുപ്പിന് വ്യക്തമാകാതെ വന്നതോടെയാണ് ഈ നടപടി.

രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനായുള്ള 'പ്രൊപഗാൻഡ' സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ലഹരിമരുന്ന് ഏറ്റവും അധികം ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News