Shekhara Varma Rajavu | ശേഖരവർമ്മ രാജാവായി നിവിൻ പോളിയെത്തുന്നു; ഒപ്പം ഇഷ്കിന്റെ സംവിധായകനും

പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് സിനിമ നിർമിക്കുന്നത്. നവാഗതനായ എസ് രഞ്ജിത്തിന്റെയാണ് കഥ.

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 12:23 PM IST
  • ഷെയിൻ നിഗം ചിത്രം ഇഷ്കിന്റെ സംവിധായകൻ അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
  • പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് സിനിമ നിർമിക്കുന്നത്.
  • നവാഗതനായ എസ് രഞ്ജിത്തിന്റെയാണ് കഥ.
  • ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് നിവിൻ പോളി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
Shekhara Varma Rajavu | ശേഖരവർമ്മ രാജാവായി നിവിൻ പോളിയെത്തുന്നു; ഒപ്പം ഇഷ്കിന്റെ സംവിധായകനും

Kochi : നിവിൻ പോളി (Nivin Pauly) നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നിവിൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ശേഖരവർമ്മ രാജാവ് (Shekhara Varma Rajavu) എന്നാണ് പേരിട്ടിരിക്കുന്നത്. ഷെയിൻ നിഗം ചിത്രം ഇഷ്കിന്റെ സംവിധായകൻ അനുരാജ് മനോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് സിനിമ നിർമിക്കുന്നത്. നവാഗതനായ എസ് രഞ്ജിത്തിന്റെയാണ് കഥ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് നിവിൻ പോളി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. 

ALSO READ : Nivin Pauly: ഹാപ്പി ബ‌ർത്ത് ഡേ നിവിൻ; താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nivin Pauly (@nivinpaulyactor)

അതേസമയം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രണ്ട് ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത് രാജീവ് രവി ഒരുക്കുന്ന തുറമുഖം ഡിസംബറിലും നടൻ സണ്ണി വെയ്ന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന പടവെട്ട് 2022ലുമാണ് തിയറ്റർ റിലീസിനായി ഒരുങ്ങുന്നത്. 

ALSO READ : Padavettu Movie: പടവെട്ടാൻ തിയേറ്ററുകളിലേക്ക്, പുതിയ പോസ്റ്റർ പുറത്ത് വിട്ട് താരങ്ങൾ

ക്രിസ്തമസ് തലേന്ന് ഡിസംബർ 24നാണ് തുറമുഖം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി തുറമുഖത്ത് നടപ്പിലാക്കി ചാപ്പ സംവിധാനത്തിനെതിരെ നടന്ന പ്രതിഷേധത്തെ ആസ്പദമാക്കി ഒരുക്കുന്ന ഒരു പീരിയോഡിക് ഡ്രാമ ശേണിയിൽ വരുന്ന ചിത്രമാണ് തുറമുഖം. 

നിവിനെ കൂടാതെ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കമ്മിട്ടിപ്പാടത്തിന്റെ ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ : Nivin Pauly New Look| എൻറെ പൊന്നു ദൈവമേ ഇതെന്താ സംഭവം, നിവിൻ പോളിയോട് ആരാധകർ

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. 

ഇവ രണ്ടും കൂടാതെ വിനയ് ഗോവിന്ദ് ചിത്രം താരം, അസിഫ് അലിക്കൊപ്പമെത്തുന്ന എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ, ഗാങ്സ്റ്റർ ഓഫ് മുണ്ടൻമല, ബിസ്മി സ്പെഷൽ എന്നിവയാണ് മറ്റ് അനൗൺസ് ചെയ്തിരിക്കുന്ന നിവിൻ പോളി ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News