Thuramukham Movie: അത് ഞാൻ വിചാരിച്ചാൽ മാത്രം നടക്കില്ല' തുറമുഖം റിലീസ് ചെയ്യാൻ പറ്റത്ത കാരണം നിവിൻ പറയുന്നു

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ  ചിത്രമാണ് തുറമുഖം. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 01:39 PM IST
  • എന്നാൽ പലവിധ കാരണം കൊണ്ടും ചിത്രത്തിൻറെ റിലീസിങ്ങ് വൈകുകയാണെന്നാണ് റിപ്പോർട്ടുകൾ
  • നിവിൻ തന്നെ സീ മലയാളം ന്യൂസിൻറെ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ
  • രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ചിത്രമാണ് തുറമുഖം
Thuramukham Movie: അത് ഞാൻ വിചാരിച്ചാൽ മാത്രം നടക്കില്ല' തുറമുഖം റിലീസ് ചെയ്യാൻ പറ്റത്ത കാരണം നിവിൻ പറയുന്നു

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതും ഇനി വരാനുള്ളതുമായ നിവിൻ പോളി ചിത്രമാണ് തുറമുഖം. എന്നാൽ പലവിധ കാരണം കൊണ്ടും ചിത്രത്തിൻറെ റിലീസിങ്ങ് വൈകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ പറ്റി നിവിൻ തന്നെ സീ മലയാളം ന്യൂസിൻറെ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ.

ചിത്രത്തിൻറെ റിലീസിങ്ങ് ഡേറ്റ് മാറികൊണ്ടിരിക്കുകയാണ്. കുറച്ച് ഫിനാൻസ് പ്രശ്നത്തിൽ വട്ടം ചുറ്റുകയാണ്. സോൾവ് ചെയ്യാൻ പറ്റുന്ന വിധം എല്ലാം  എൻറെ  ഭാഗത്ത്  നിന്നും ശ്രമിച്ചിട്ടുണ്ട്. ഇനി അത് തീരുമാനിക്കേണ്ടത് നിർമ്മാതാവാണ്. അതെന്ന് റിലീസ് ചെയ്യും എന്ന് എനിക്കറിയില്ല- നിവിൻ പറയുന്നു.

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ  ചിത്രമാണ് തുറമുഖം. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

 

നേരത്തെ ജൂണിലായിരുന്നു ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇത് പിന്നീട് മാറ്റുകയായിരുന്നു. ശേഷം ജൂൺ 10-ന് ചിത്രം എത്തുമെന്ന് അറിയിച്ചെങ്കിലും ഇതുണ്ടായില്ല. കോവിഡ് കാലവും തീയ്യേറ്ററുകളുടെ അടച്ചിടലും മൂലം പലതവണ ഇതിന് മുൻപും ചിത്രത്തിൻറെ റിലീസ് മാറ്റിയിരുന്നു.

അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ "തുറമുഖ"ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കേണ്ടി വന്നിരിക്കുന്നു. സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. 

എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്!ശുഭാപ്തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ-ചിത്രത്തിൻറെ റിലീസ് മാറ്റിയതിന് പിന്നാലെ ഇന്ദ്രജിത്ത് സുകുമാരൻ രണ്ട് മാസം പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒന്നാണിത്-എന്നാൽ പ്രതീക്ഷകൾ ഇപ്പോഴും പ്രതീക്ഷകളായി തന്നെ അവശേഷിക്കുകയാണെന്നാണ് സത്യം

25 കോടി ബജറ്റിൽ  തെക്കേപ്പാട്ട് ഫിലിംസ്, പോളി ജൂനിയർ ഫിലിംസ്,കളക്ടീവ് ഫേസ് വൺ, ക്വൂൻ മേരി ഫിലിംസ് എന്നിവരുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.നിലവിലെ വിക്കീപീഡിയ വിവരങ്ങൾ പ്രകാരം ആഗസ്റ്റ് അഞ്ചിനായിരിക്കും ചിത്രം റിലീസിന് എത്തുന്നത്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 

 

 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News