Big Boss Malayalam Season3 Winner: ബിഗ് ബോസ് മൂന്നാം സീസണിൽ വിജയി മണിക്കുട്ടൻ, ഫൈനലിലെത്തിയത് എട്ട് പേർ

പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 10:30 PM IST
  • പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്.
  • 75 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റാണ് വിജയിക്ക് ലഭിക്കുന്നത്
  • 100 ദിവസം പൂർത്തിയാക്കാതെയാണ് ബിഗ് ബോസ് പൂർത്തിയായത്.
Big Boss Malayalam Season3 Winner: ബിഗ് ബോസ് മൂന്നാം സീസണിൽ വിജയി മണിക്കുട്ടൻ, ഫൈനലിലെത്തിയത് എട്ട് പേർ

ആകാംക്ഷകൾക്ക് വിരാമമിട്ട് ബിഗ് ബോസ് മൂന്നാം സീസണിൽ നടൻ മണിക്കുട്ടൻ ജേതാവായി. 75 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റാണ് വിജയിക്ക് ലഭിക്കുന്നത്.മണിക്കുട്ടൻ,ഡിംപൽ ബാൽ,സായ് വിഷ്ണു, അനൂപ് കൃഷ്ണൻ,ഋതു മന്ത്ര, നോബി മാർക്കോസ്,കിടിലം ഫിറോസ്,റംസാൻ എന്നിങ്ങനെ എട്ട് മത്സരാർഥികളായിരുന്നു ഫൈനലിലെത്തിയത്.

ഫൈനലിലിൽ വികാരാധീനനായാണ് മണിക്കുട്ടൻ സംസാരിച്ചത്. തനിക്കൊപ്പം നിന്ന ഒാരോരുത്തരുടെയും വിജയമാണിതെന്ന് മണിക്കുട്ടൻ പറഞ്ഞു. കോവിഡ് കാലത്ത് പോലും തനിക്ക് വേണ്ടി  നെറ്റ് റീ ചാർജ്ജ് ചെയ്ത പ്രേക്ഷകരെയും ഒാർമിക്കുന്നു. ഇനിയും തനിക്ക് സിനിമയിൽ യാത്ര ചെയ്യണമെന്നും. ഒാരോരുത്തരുടെയും പിന്തുണ വേണമെന്നും മണിക്കുട്ടൻ പറഞ്ഞു.

പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. ചലചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്,അനു സിതാര തുടങ്ങി നിരവധി താരങ്ങളുടെ പരിപാടികളും അരങ്ങേറി.കോവിഡ് മൂലം 100 ദിവസം പൂർത്തിയാക്കാതെയാണ് ബിഗ് ബോസ് പൂർത്തിയായത്. 95 ദിവസത്തിലാണ് ഷോ അവസാനിപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News