Mammootty's Mother Passed Away: നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഫാത്തിമ ഇസ്മയിൽ ചികിത്സയിലായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 10:21 AM IST
  • വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം.
  • പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്.
  • ഖബറടക്കം വൈകിട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദിൽ വച്ച് നടക്കും.
Mammootty's Mother Passed Away: നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഇബ്രാഹിം, സകരിയ്യ, അമീന, സുആദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. ഖബറടക്കം വൈകിട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദിൽ വച്ച് നടക്കും.

Moonbin Death: കൊറിയൻ പോപ് താരം മൂൺബിൻ താമസ സ്ഥലത്ത് മരിച്ച നിലയിൽ; ദുരൂഹത

ദക്ഷിണ കൊറിയ:  ആസ്ട്രോ ബോയ് ബാൻറിലെ അംഗവും കൊറിയൻ പോപ് താരവുമായ  മൂൺബിന്നിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 25 വയസ്സുണ്ട് മൂൺ ബിന്നിന്. ബുധനാഴ്ച രാത്രി 8.10-നാണ് മൂൺ താമസിക്കുന്ന സിയോളിലെ ഗന്നത്തിലെ വീട്ടിൽ താരത്തെ മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹത്തിൻറെ മാനേജരാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹം വിശദമായ പരിശോധനക്കും പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. 2016 ഫെബ്രുവരി 23 നാണ് മൂൺബിൻ ഇൻഡസ്ട്രിയിൽ എത്തുന്നത്.ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിൽ’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂൺബിൻ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാൻഡിൽ അംഗമാകുന്നത്.

"ദുഃഖിതരായ കുടുംബത്തിന്റെ ആഗ്രഹപ്രകാരം, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, കമ്പനി സഹപ്രവർത്തകർ എന്നിവരോടൊപ്പം ശവസംസ്‌കാരം കഴിയുന്നത്ര നിശബ്ദമായി നടത്തും. ഒരിക്കൽ കൂടി, ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നതായി അസ്ട്രോ ബാൻറിൻറെ ട്വീറ്റിൽ അറിയിക്കുന്നു.മൂൺബിന്റെ സഹോദരി മൂൺ സുവയും ഒരു കെ-പോപ്പ് ഗായികയാണ്. നിരവധി കൊറിയൻ പോപ് താരങ്ങളാണ് സമീപ വർഷങ്ങളിലായി പല കാരണങ്ങളിൽ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News