Boomerang Ott Update: ഷൈൻ ടോം ചാക്കോയുടെ ബൂമറാം​ഗ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവഒരുക്കിയത് കൃഷ്‍ണദാസ് പങ്കിയാണ്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മൂഡയുടെ തിരക്കഥയും കൃഷ്ണദാസിന്റേത് ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 07:39 PM IST
  • ഏപ്രിൽ 22 മുതൽ ചിത്രം സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.
  • ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ബൂമറാം​ഗ്.
  • മനു സുധാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Boomerang Ott Update: ഷൈൻ ടോം ചാക്കോയുടെ ബൂമറാം​ഗ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബൂമറാം​ഗ് ഒടിടിയിലേക്ക്. ഏപ്രിൽ 22 മുതൽ ചിത്രം സൈന പ്ലേയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ബൂമറാം​ഗ്. മനു സുധാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിച്ച ചിത്രം ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. 

ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവഒരുക്കിയത് കൃഷ്‍ണദാസ് പങ്കിയാണ്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മൂഡയുടെ തിരക്കഥയും കൃഷ്ണദാസിന്റേത് ആയിരുന്നു. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്. സംഗീതം ഒരുക്കിയത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

കോമഡി - ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമാണ് ബൂമറാം​ഗ്. സാമൂഹിക മാധ്യമങ്ങൾ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും ഉള്ളതാണ് ചിത്രത്തിന്റെ പ്രമേയം. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സാങ്കല്പികമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബൂമറാം​ഗ് എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News