Kundara Johny Passed Away: നടൻ കുണ്ടറ ജോണിക്ക് വിട; സംസ്കാരം നാളെ

1979ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 10:49 AM IST
  • വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് കുണ്ടറ ജോണി.
  • നാടോടിക്കാറ്റ്, കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നാന്നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
  • മേപ്പടിയാൻ ആണ് ജോണി അവസാനം അഭിനയിച്ച ചിത്രം.
Kundara Johny Passed Away: നടൻ കുണ്ടറ ജോണിക്ക് വിട; സംസ്കാരം നാളെ

കൊല്ലം: നടൻ കുണ്ടറ ജോണിയുടെ സംസ്കാരം നാളെ നടക്കും. കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം നടക്കുക. ഇന്നലെ രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാസ്തംഭനത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കാങ്കത്ത് മുക്ക് ആർ ടെക് ഫ്ലാറ്റിലായിരുന്നു താമാസം.

വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് കുണ്ടറ ജോണി. നാടോടിക്കാറ്റ്, കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നാന്നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേപ്പടിയാൻ ആണ് ജോണി അവസാനം അഭിനയിച്ച ചിത്രം.

Also Read: Kundara Johny Passes Away: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി അന്തരിച്ചു

1979ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. കടപ്പാക്കട സ്പ്പോർട്സ് ക്ലബ്ബിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ കുണ്ടറയ്ക്ക് കൊണ്ട് പോകും.

അതേസമയം കുണ്ടറ ജോണിയുടെ നിര്യാണത്തിൽ കലാസാംസ്കാരിക രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ

മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്:

"വില്ലൻവേഷങ്ങളേ കിട്ടിയുള്ളൂ എന്നുപറഞ്ഞ് എനിക്കൊട്ടും വിഷമമില്ല. കാരണം ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഞാൻ 1978ന്റെ അവസാനം സിനിമയിലെത്തി. സ്പോർട്സിന്റെ പിൻബലത്തിൽ സിനിമയിലെത്തിയ ഞാൻ ഇതുവരെ നാലു ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. എനിക്കൊരു ദുഃഖവുമില്ല. പണ്ടൊക്കെ വില്ലന്മാരെ കാണുമ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ വെറുപ്പു തോന്നുമായിരുന്നു. ഇപ്പോൾ അതില്ല. അവർക്കു സിനിമയെന്താ ജീവിതമെന്താ എന്നറിയാം. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്നു മനസ്സിലാക്കണം."
-കുണ്ടറ ജോണി
ആദരാഞ്ജലികൾ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News