കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. കമലഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടത് പാദത്തിൻ്റെ എല്ലിന് പൊട്ടല്ലുണ്ട്.
കമൽഹാസനും നാസറിനുമൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയിലാണ് ജോജുവിന് അപകടമുണ്ടായത്. ഇന്നലെ രാത്രിയിൽ കൊച്ചിയിൽ തിരിച്ചെത്തിയ ജോജു തുടർചികിത്സ നടത്തും. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതിഹാസങ്ങളായ കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈപ്പ്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്.
Also Read: Anand Sreebala: അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം; 'ആനന്ദ് ശ്രീബാല' പോസ്റ്ററുകളെത്തി
വമ്പൻ താരനിരയോടെയാണ് തഗ്ഗ് ലൈഫ് ഒരുങ്ങുന്നത്. തൃഷ കൃഷ്ണൻ, ചിലമ്പരശൻ, ജയം രവി, ഐശ്വര്വ ലക്ഷ്മി, ഗൗതം കാർത്തിക്ക് തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദുൽഖർ സൽമാൻ ആദ്യം ഈ ചിത്രത്തിൻ്റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ദുൽഖറിന് പകരക്കാരനായാണ് ചിലമ്പരശൻ ഈ ചിത്രത്തിലേക്ക് എത്തുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജോജു ജോർജ് തന്നെ നായകനായി എത്തുന്ന ചിത്രത്തിൽ മുൻ ബിഗ് ബോസ് താരങ്ങൾ സാഗർ, ജുനൈസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. അഭിനയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോജു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.