Actor Delhi Ganesh passes away: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ

ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 10, 2024, 08:58 AM IST
  • തിരുനെൽവേലി സ്വദേശിയായ ​ഗണേഷിന്റെ പേര് സിനിമയിലെത്തിയശേഷം ഡൽഹി ​ഗണേഷ് എന്ന് മാറ്റിയത് കെ ബാലചന്ദര്‍ ആണ്.
  • വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു.
Actor Delhi Ganesh passes away: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ

ചെന്നൈ: തമിഴ് നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു താരം. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമകൾക്ക് പുറമെ മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അ​ദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 400ൽ അധികം ചിത്രങ്ങളിൽ ​ഗണേഷ് വേഷമിട്ടു. തിരുനെൽവേലി സ്വദേശിയായ ​ഗണേഷിന്റെ പേര് സിനിമയിലെത്തിയശേഷം ഡൽഹി ​ഗണേഷ് എന്ന് മാറ്റിയത് കെ ബാലചന്ദര്‍ ആണ്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. 

ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ ​ഗണേഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധമായിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.

Also Read: Parakramam Movie: തമാശയും അടിപിടിയുമായി ദേവ് മോഹന്റെ 'പരാക്രമം'; ഉടൻ തിയേറ്ററുകളിൽ, ടീസർ പുറത്ത്

 

1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976-ൽ കെ. ബാലചന്ദറിൻ്റെ പട്ടിണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നായകൻ (1987), മൈക്കൽ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1979-ൽ പാസിയിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരം നേടി. 1994-ൽ കലൈമാമണി അവാർഡും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News