Oru Anweshanathinte Thudakkam: ത്രില്ലടിപ്പിച്ച അന്വേഷണം, മികവ് പുലർത്തി അഭിനേതാക്കളും; ​ഗംഭീര പ്രതികരണം നേടി 'ഒരു അന്വേഷണത്തിന്റെ തുടക്കം'

ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഇത് എം എ നിഷാദ് വികസിപ്പിച്ചെടുത്തതാണ്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2024, 06:36 PM IST
  • ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്‌, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
  • പൊലീസ് ചിത്രം, ക്രൈം ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ മൂവി തുടങ്ങി ഒരേ ജോണറിൽ വരുന്ന വ്യത്യസ്ത കഥകൾ കണ്ട് പരിചയിച്ച പ്രേക്ഷകരിലേക്കാണ് വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം എത്തിയിരിക്കുന്നത്.
Oru Anweshanathinte Thudakkam: ത്രില്ലടിപ്പിച്ച അന്വേഷണം, മികവ് പുലർത്തി അഭിനേതാക്കളും; ​ഗംഭീര പ്രതികരണം നേടി 'ഒരു അന്വേഷണത്തിന്റെ തുടക്കം'

ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലമാക്കി എം എ നിഷാദ് സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിച്ചത്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്‌, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. പൊലീസ് ചിത്രം, ക്രൈം ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ മൂവി തുടങ്ങി ഒരേ ജോണറിൽ വരുന്ന വ്യത്യസ്ത കഥകൾ കണ്ട് പരിചയിച്ച പ്രേക്ഷകരിലേക്കാണ് വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം എത്തിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് എന്നതിനാൽ സിനിമ കണ്ടവർ ആവേശത്തോടെയാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.

അണിയറയിലെ പ്രമുഖ താരങ്ങളുടെ അഭിനയവും കാസ്റ്റിംഗും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ  ഹൈലൈറ്റ്. ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയ്ക്ക് വേണ്ടിയുള്ള ത്രില്ലിംഗ് ഇമോഷണൽ ഘടകങ്ങൾ കൃത്യമായി ചേർത്ത് കൊണ്ടാണ് സംവിധായകൻ എം എ നിഷാദ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' ഒരുക്കിയിരിക്കുന്നത്. സാങ്കേതിക മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

Also Read: Kerala Lottery result today: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്! കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

 

ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മകനും നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.  തിരക്കഥ, സംവിധാനം എന്നിവയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും നിഷാദ് കൈകാര്യം ചെയ്തിട്ടുണ്ട്. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ, സുന്ദർ പാണ്ട്യൻ, സാബുഅമി, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News